Results 1 to 1 of 1

Thread: പെന്*ഡ്രൈവ് ഉപയോഗിക്കുമ്പോള്* ശ്രദ്ധിക്&

  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default പെന്*ഡ്രൈവ് ഉപയോഗിക്കുമ്പോള്* ശ്രദ്ധിക്&


    കമ്പ്യൂട്ടറില്* വൈറസ് ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം യുഎസ്ബി ഫ്ലാഷ് ഡ്രൈവുകള്*(USB Flash Drive) ഉപയോഗിക്കുന്നത് വഴിയാണ്. Ravmon, New Folder.exe etc തുടങ്ങിയവയാണ് യുഎസ്ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്*. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്* ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം എന്നാണ് പറയാന്* പോകുന്നത്.

    ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്* തുറന്ന് വരുന്ന ഓട്ടോറണ്*(AutoRun) ഓപ്ഷന്*സില്* ക്ലിക്ക് ചെയ്യാതെ കാന്*സല്* ചെയ്യുക. തുടര്*ന്ന് കമാന്*ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്*ട്ട് മെനുവില്* റണ്* തിരഞ്ഞെടുക്കുക-അവിടെ CMD എന്നു ടൈപ് ചെയ്ത് എന്റര്* ചെയ്*താല്* മതി ). നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ആണെങ്കില്* കമാന്*ഡ് പ്രോംറ്റില്* F: എന്ന കമാന്*ഡ് കൊടുക്കുക. അതിനു ശേഷം dir /w/a എന്ന കമാന്*ഡ് കൊടുത്ത് എന്റര്* ചെയ്യുക. അപ്പോള്* നിങ്ങളൂടെ പെന്* ഡ്രൈവിലെ എല്ലാ ഫയലുകളും ഡിസ്പ്ലേ ചെയ്യും. അതില്* Autorun.inf, Ravmon.exe, New Folder.exe, svchost.exe, Heap41a എന്നീ ഫയലുകളോ അല്ലെങ്കില്* സംശയാസ്പദമായ മറ്റേതെങ്കിലും exe ഫയല്* ഉണ്ടോ എന്ന് പരിശോധിക്കുക. ഇതിലേതെങ്കിലും ഫയല്* ഉണ്ടെങ്കില്* വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാം. ഈ ഫയലുകള്* എല്ലാം റീഡ് ഒണ്*ലി, സിസ്റ്റം ഫയല്*, ഹിഡന്* എന്നീ ആട്രിബ്യൂട്ട് (Attribute)ഉള്ളതായതുകൊണ്ട് നേരെ ഡിലീറ്റ് ചെയ്യാന്* സാധിക്കില്ല. അതിനായി ഇവയുടെ ആട്രിബ്യൂട്ട്കള്* നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി attrib -r -a -s -h *.* എന്ന കമാന്*ഡ് ഉപയോഗിക്കുക. ഈ കമാന്*ഡ് ഉപയോഗിക്കുന്നതോടു കൂടി മുകളീല്* പറഞ്ഞ എല്ലാ ഫയലുകളും ഇപ്പോള്* ഡിലീറ്റ് ചെയ്യാവുന്ന വിധത്തിലായിട്ടൂണ്ടാകും.

    ഇനി ‘del filename’ എന്ന കമാന്*ഡ് ഉപയോഗിച്ച് ഫയലുകളെ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിനു del Ravmon.exe. മിക്കവാറും ഈ വൈറസുകള്* വ്യാപിക്കുന്നതിന് പ്രധാന കാരണമായ ഫയല്* Autorun.inf ആയിരിക്കും. ആ ഫയലും ഡിലീറ്റ് ചെയ്താല്* വൈറസ് ബാധ ഒരു പരിധി വരെ നീങ്ങി എന്ന് ആശ്വസിക്കാം.
    Last edited by Vahaa11; 12-05-2011 at 06:27 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •