- 
	
	
		
		
		
		
			 ടീം ഇന്ത്യക്ക് പരാജയം. ടീം ഇന്ത്യക്ക് പരാജയം.
			
				
					വെസ്റ്റിന്*ഡീസിനെതിരെയുള്ള  ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനമത്സരത്തില്‍* ടീം ഇന്ത്യക്ക് പരാജയം.   വെസ്റ്റിന്*ഡീസ് ഉയര്*ത്തിയ 261 റണ്‍*സിന്റെ വിജയലക്*ഷ്യം പിന്തുടര്*ന്ന ടീം  ഇന്ത്യക്ക് 244 റണ്‍*സ് എടുക്കാനെ  കഴിഞ്ഞുള്ളു. ഇതോടെ, അഞ്ച് മത്സരങ്ങളുടെ  പരമ്പരയില്‍* ഇന്ത്യയും വെസ്റ്റിന്*ഡീസും 2-1 എന്ന നിലയിലായി.
 
 ടോസ്  നേടിയ ഇന്ത്യന്‍* നായകന്* സെവാഗ് വെസ്റ്റിന്*ഡീസിനെ ബാറ്റിംഗിന്  അയക്കുകയായിരുന്നു. മുന്‍* മത്സരങ്ങളിലേതു  പോ*ലെ തന്നെ ഇത്തവണയും  വെസ്റ്റിന്*ഡീസിന്റെ തുടക്കം തകര്*ച്ചയോടെയായിരുന്നു. 40 ഓവര്‍*  കഴിയുമ്പോള്‍*  വെസ്റ്റിന്*ഡീസ് 154 റണ്‍*സ് എന്ന നിലയിലായിരുന്നു. എന്നാല്‍*  സമ്മിയും  (17 പന്തുകളില്‍* നിന്ന് 41) റസ്സലും (18  പന്തുകളില്‍* നിന്ന്  40)ചേര്*ന്ന് വെസ്റ്റിന്*ഡീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. 34  പന്തില്‍* നിന്ന് ഇരുവരും  ചേര്*ന്ന് 79 റണ്‍*സ് ആണ് നേടിയത്.
 
 ഇന്ത്യക്ക് വേണ്ടി ആര്* വിനയ് കുമാര്‍* രണ്ടും യാദവും മിഥുനും അശ്വിനും ഓരോ വിക്കറ്റുകളും വീഴ്ത്തി.
 
 മറുപടി  ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യയുടെ തുടക്കവും തകര്*ച്ചയോടെയായിരുന്നു. ആദ്യ  ഓവറില്‍* ഇന്ത്യ എട്ട് റണ്‍*സ്  എടുത്തു. എന്നാല്‍* തൊട്ടടുത്ത ഓവറില്‍*  വീരേന്ദ്ര സെവാഗിനെയും അടുത്തടുത്ത പന്തുകളില്‍* ഇന്ത്യക്ക് നഷ്ടമായി.   രാം*പോള്‍* ആയിരുന്നു പന്തെറിഞ്ഞിരുന്നത്. ഓപ്പണര്‍* പാര്*ഥ്വിവ് പട്ടേല്‍* 39  റണ്‍*സ് എടുത്തു. എന്നാല്‍*,  കഴിഞ്ഞമത്സരത്തില്‍* സെഞ്ച്വറി നേടിയ വിരാട്  കോഹ്*ലിക്ക് ഇത്തവണ 20 റണ്‍*സ് എടുക്കാനെ കഴിഞ്ഞുള്ളു. സുരേഷ്  റെയ്ന രണ്ട്  റണ്‍*സും രവീന്ദ്ര ജഡേജ 11ഉം റണ്‍*സ് എടുത്ത് പുറത്തായി.
 
 എന്നാല്‍*  രോഹിത് ശര്*മ്മ പൊരുതിനോക്കി. 100 പന്തുകളില്‍* നിന്ന് 10 ബൗണ്ടറിയും ഒരു  സിക്*സറുമുള്*പ്പടെ 95 റണ്‍*സ്  എടുത്തതിന് ശേഷമാണ് രോഹിത് പുറത്തായത്.   അശ്വിനും (31) അഭിമന്യു മിഥുനും ( പുറത്താകാതെ 23 ) ഉമേഷ്  യാദവും  (പുറത്താകാതെ 11 ) പൊരുതിനോക്കിയെങ്കിലും ജയിക്കാനായില്ല.
 
 
 Keywords:Veerendra Sevag, Rohit Sharma, Aswin, Abhimanue Mithun, Umesh Yadav, Suresh Raina, Veerad Kohli, Raveenda Jadega, cricket news, sports news,latest news ,West Indies beat team India
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks