-
മമ്മൂട്ടിക്ക് പൃഥ്വി വില്ലന്* : ലാലിന് നര!

‘അരിവാള്* ചുറ്റിക നക്ഷത്രം’ എന്ന അമല്* നീരദ് ചിത്രത്തില്* മമ്മൂട്ടിക്ക് പൃഥ്വിരാജ് വില്ലനാകുന്നു. വലിയ വാര്*ത്ത തന്നെയാണ്. പൃഥ്വിരാജിനെപ്പോലെ ജനപ്രിയനായ ഒരു നടന്* വില്ലനായി അഭിനയിക്കുന്നു എന്നത് തന്നെയാണ് പ്രത്യേകത. എന്തായാലും ‘പോക്കിരിരാജ’ സൃഷ്ടിച്ച ആവേശം ഈ സിനിമയും സൃഷ്ടിക്കുമെന്ന് ഉറപ്പ്.
പൃഥ്വിയെപ്പോലെ മലയാളത്തിലെ താരമൂല്യമുള്ള നടനെ മമ്മൂട്ടിയുടെ വില്ലനാക്കി അവതരിപ്പിക്കുമ്പോള്* മോഹന്*ലാലും അതേ ആശയം നടപ്പാക്കുകയാണ്. മോഹന്*ലാലിന്*റെ പുതിയ ചിത്രമായ ഗ്രാന്*റ്മാസ്റ്ററില്* യുവതാരം നരേന്* ഒരു പ്രധാന വേഷത്തിലെത്തുന്നു. വില്ലത്തരം ധാരാളമുള്ള ഒരു കഥാപാത്രമാണ് നരേന്* കൈകാര്യം ചെയ്യുന്നതെന്നാണ് ആദ്യ റിപ്പോര്*ട്ട്.
ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്യുന്ന ‘ഗ്രാന്*റ്മാസ്റ്റര്*’ നിര്*മ്മിക്കുന്നത് യു ടി വി മോഷന്* പിക്ചേഴ്സാണ്. ഉണ്ണികൃഷ്ണന്* കഥ പറഞ്ഞപ്പോല്* തന്നെ എക്സൈറ്റഡായ നരേന്* ഡേറ്റുനല്*കുകയായിരുന്നു. അടുത്തിടെ ‘വീരപുത്രന്*’ എന്ന ചിത്രത്തിലൂടെ മലയാളത്തില്* വീണ്ടും സജീവമായ നരേന്* ഗ്രാന്*റ്മാസ്റ്ററിലെ വേഷം തന്*റെ കരിയറിന് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു.
തമിഴ് താരം സമ്പത്ത്, സിദ്ദിഖ്, സായികുമാര്*, ജഗതി, റോമ തുടങ്ങിയവരും ഗ്രാന്*റ്മാസ്റ്ററിലെ താരങ്ങളാണ്. മോഹന്*ലാല്* ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്* അവതരിപ്പിക്കുന്നത്. ദീപക് ദേവ് സംഗീതം നല്*കുന്ന മൂന്ന് ഗാനങ്ങളാണ് ഗ്രാന്*റ്മാസ്റ്ററിലുള്ളത്.
സ്മാര്*ട്ട് സിറ്റി, മാടമ്പി, ഐ ജി, പ്രമാണി, ത്രില്ലര്*, അവിരാമം എന്നിവയാണ് ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്ത ചിത്രങ്ങള്*. നരേനെ ഗ്രാന്*റ്മാസ്റ്ററില്* അഭിനയിപ്പിക്കാനുള്ള തീരുമാനം ഉണ്ണികൃഷ്ണന്*റെ സ്ഥിരം ശൈലിയുടെ ഭാഗമാണ്. സ്മാര്*ട്ട് സിറ്റിയില്* ജയസൂര്യയും മാടമ്പിയില്* അജ്മലും ഐ ജിയില്* ഗോവിന്ദ് പത്മസൂര്യയും പ്രമാണിയില്* ഫഹദ് ഫാസിലും ഇതേ രീതിയില്* സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Keywords: Sambath, siddique, Sayikumar, Jagathy, Roma, Deepak Dev,, Smart City, Madambi, Pramanni, Thrillar, Aviramam, Mammootty, Jayasurya, Ajmal, Padmasurya, Fahad Fasal,Narain joins 'Grand Master' ,powerful role with Mohanlal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks