-
കൊലവെറി ടോപ്പ്

ഇന്‍*റര്*നെറ്റില്‍* സെന്‍*സേഷനാവുക എന്നു പറഞ്ഞാല്‍* ഇങ്ങനെയാണ്. ഒരു പാട്ട് ഹിറ്റാവുന്നതിന്*റെ പാരമ്യത്തില്‍* എത്തി നില്*ക്കുകയാണ് ധനുഷിന്*റെ വൈ ദിസ് കൊലവെറി ഡി. എന്നാല്‍* ഇന്‍*റര്*നെറ്റില്‍* മാത്രമല്ല മൊബൈല്‍* ഫോണ്‍* ഉലകത്തിലും കൊലവെറി മെഗാഹിറ്റ്. കൊലവെറി ഡി, കത്രീ ന കൈഫ്, ഷാരുഖ് ഖാന്*... ഇതാ ണ് ഈ വര്*ഷം സെല്‍*ഫോണ്‍* ഉപ യോക്താക്കള്‍* ഏറ്റവും കൂടുതല്‍* ഡൗണ്‍*ലോഡ് ചെയ്തത്. ലോഞ്ച് ചെയ്ത് പതിനെട്ടു ദിവസ ത്തിനുള്ളില്‍* രണ്ടു ലക്ഷത്തി പതിനായിരം മ്യൂസിക് ഡൗണ്‍*ലോഡ്സോടെയാണ് കൊല വെറി ഡി ലിസ്റ്റില്‍* ഒന്നാമതെത്തിയത്.
മുന്നി ബദ്നാം ഹുയി, തേരേ മസ്ത് മസ്ത് തുടങ്ങിയ മുന്‍* ഹിറ്റുകളെയൊക്കെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു ഈ ടംഗ്ലി ഷ് സോങ്. ബോളിവുഡ് ഗ്രൂപ്പി ലെ ഇമേജ് ഡൗണ്‍*ലോഡിങ്ങില്‍* കത്രീന കൈഫും ഷാരുഖ് ഖാനും ഒന്നാം സ്ഥാനം നിലനിര്*ത്തുന്നു. നിരവധി പുതുമുഖങ്ങള്‍* ബോളിവുഡിലേക്ക് കാലെടുത്തു വച്ചെങ്കിലും ഇമ്രാന്* ഖാനും ജാക്വിലിന്* ഫെര്*ണാണ്ടസിനും മാത്രമാണ് ലിസ്റ്റില്‍* ഇടം നേടാന്‍* കഴിഞ്ഞത്. ഹോളിവുഡ് താരങ്ങളുടെ ലിസ്റ്റില്‍* റിയാലിറ്റി ടിവി താരം കിം കര്*ദാശിയന്*, പോപ് കിങ് മൈക്കിള്‍* ജാക്സണ്* എന്നിവരുടെ ചിത്രങ്ങളാണ് കൂടുതല്‍* ഡൗണ്‍*ലോഡ് ചെയ്ത തെന്ന് എയര്‍*ടെല്‍* നടത്തിയ സര്*വെ വ്യക്തമാക്കുന്നു.
സ്പോര്*ട്സ് താരങ്ങളില്‍* സച്ചിന്* ടെന്‍*ഡുല്*ക്കര്* തന്നെ ഇന്ത്യയുടെ ഫേവറിറ്റ്. പിന്നാലെ മഹേന്ദ്രസിങ് ധോണി. സാനിയ മിര്‍*സയും മരിയ ഷറപ്പോവയും ഇപ്പോഴും ലിസ്റ്റിലുണ്ട്. സ്മാര്*ട്ട് ഫോണുകളുടേയും 3ജി സര്*വീസിന്*റെ കടന്നു കയറ്റം മൂലം ഡേറ്റാ സര്*വീസില്* കുതിച്ചു ചാട്ടമാണ് നടന്നിരിക്കുന്നതെന്ന് ഭാരതി എയര്‍*ടെലിന്*റെ കണ്*സ്യൂമര്* ബിസിനസ് ചീഫ് മാര്‍*ക്കറ്റിങ് ഓഫിസര്‍* എന്‍*. രാജാറാം പറയുന്നു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks