-
കന്നഡ നടി ശ്രുതിയും വിവാഹമോചിതയായി!
തെന്നിന്ത്യയിലെ പ്രശസ്ത താരമായ കന്നഡ നടി ശ്രുതിക്ക് വിവാഹമോചനം ലഭിച്ചു. മൂന്ന് വര്*ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിന്റെ അവസാനമാണ് കന്നഡ സംവിധായകന്* എസ് മഹേന്ദറില്* നിന്ന് ശ്രുതിക്ക് വിവാഹമോചനം ലഭിച്ചത്. മഹേന്ദറുമൊത്ത് ഒരുമിച്ച് ജീവിക്കാന്* തനിക്ക് സാധ്യമല്ലെന്ന് കാണിച്ചാണ് ശ്രുതി വിവാഹമോചനക്കേസ് കൊടുത്തിരുന്നത്. എന്നാല്* മഹേന്ദ്രര്* വിവാഹമോചനം അനുവദിച്ചുകൊടുക്കാന്* തയ്യാറല്ലായിരുന്നു. ‘കന്നഡ ഭാരതിരാജ’ എന്നാണ് മഹേന്ദര്* അറിയപ്പെടുന്നത്.
തെന്നിന്ത്യന്* ഭാഷളിലായി 130-ഓളം സിനിമകളില്* ശ്രുതി അഭിനയിച്ചിട്ടുണ്ട്. ‘ഒരാള്* മാത്രം’ എന്ന ചിത്രത്തില്* മമ്മൂട്ടിയുടെ നായികയായും ജയറാമിന്റെ നായികയായി ‘കൊട്ടാരം വീട്ടില്* അപ്പൂട്ടന്*’ എന്ന ചിത്രത്തിലുടെയും ശ്രുതി മലയാളത്തില്* അഭിനയിക്കുകയുണ്ടായി. കര്*ണാടക വനിതാ ശിശുക്ഷേമ വകുപ്പ് ചെയര്*പഴ്*സണ്*കൂടിയാണ്* ശ്രുതി.
ശ്രുതിക്കും മകള്*ക്കുമായി ബാംഗ്ലൂര്* നഗരത്തില്* 2,000 ചതുരശ്ര അടിയില്* കുറയാത്ത വീട് നല്*കണമെന്നാണ് കോടതി മഹേന്ദറിന് നല്*കിയിരിക്കുന്ന നിര്*ദേശം. വിധിപ്രകാരം 10 വയസുള്ള മകള്* ശ്രുതിയുടെ ഒപ്പം കഴിയും. 1998-ലാണ് ശ്രുതിയും മഹേന്ദ്രറും പ്രണയവിവാഹം ചെയ്തത്. കന്നഡയില്* ‘ശ്രുതി’ എന്ന സിനിമയും തമിഴില്* ‘കല്**ക്കി’ എന്ന സിനിമയും ശ്രുതിക്ക് ഏറെ നിരൂപകശ്രദ്ധ നേടിക്കൊടുത്തിരുന്നു.
Keywords: Jayaram,Kottaram veetil apputtan, kalki,oral mathram, mammootty,Mahendar,kannada bharathi raja,Actress Shruthi Gets Divorce
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks