പിതാവിന്റെ സാമ്രാജ്യത്തിലേക്കുള്ള മകന്റെ തേരോട്ടത്തിന് തകര്*പ്പന്* തുടക്കം. മെഗാസ്റ്റാര്* മമ്മൂട്ടിയുടെ മകന്* ദുല്*ഖര്* സല്*മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയെ ഒരു സൂപ്പര്* ചിത്രമെന്നൊന്നും വിശേഷിപ്പിയ്ക്കാന്* പറ്റില്ല. എന്നാല്* പുതുരക്തത്തിനായി ദാഹിയ്ക്കുന്ന മലയാള സിനിമയ്ക്ക് താനൊരു വാഗ്ദാനമാണെന്ന് തെളിയ്ക്കുകയാണ് ആദ്യചിത്രത്തിലൂടെ ദുല്*ഖര്* സല്*മാന്*.

ഒരടിപൊളി സിനിമ പ്രതീക്ഷിച്ചാണ് സെക്കന്റ് ഷോ കാണാന്* പോകുന്നതെങ്കില്* നിങ്ങള്* നിരാശപ്പെട്ടേക്കും. എന്നാല്* മാറ്റത്തിന് വേണ്ടി കാത്തിരിയ്ക്കുന്ന മലയാള സിനിമപ്രേക്ഷകര്*ക്ക് ചില പ്രതീക്ഷകള്* തരുന്നുണ്ട് സെക്കന്റ് ഷോയെന്ന ചിത്രവും അതിലൂടെ അവതരിയ്ക്കുന്ന താരങ്ങളും സാങ്കേതിക പ്രവര്*ത്തകരും.

തരികിടപ്പണികളുമായി നടക്കുന്ന ക്വട്ടേഷന്* പിള്ളാരുടെ കഥ ഏറ്റവുമവസാനം കണ്ടത് ജോഷിയുടെ സെവന്*സിലൂടെയായിരുന്നു. സെക്കന്റ് ഷോയ്ക്ക് വേണ്ടി വിനി വിഷ്ണുലാല്* എഴുതിയ തിരക്കഥയും ഏതാണ്ടിതൊക്കെ തന്നെയാണ് പറയുന്നത്. എന്നാല്* വേറിട്ടൊരു രീതിയില്* കഥയും കഥാപാത്രങ്ങളെയും അവതരിപ്പിയ്ക്കാന്* സെക്കന്റ് ഷോയുടെ അണിയറക്കാര്*ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പറയാം.

മമ്മൂട്ടിയുടെ മകന്*െ അരങ്ങേറ്റ ചിത്രമെന്ന നിലയിലാണ് സെക്കന്റ് ഷോ റിലീസിന് മുമ്പ് വാര്*ത്തകളില്* നിറഞ്ഞത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പുതുമുഖങ്ങള്* നിറഞ്ഞുനില്*ക്കുന്ന ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ലെന്ന് പറയാം. സിസി പിടുത്തവും കഞ്ചാവ് വില്*പനയും അങ്ങനെ എളുപ്പത്തില്* പണം കണ്ടെത്താനുള്ള പണികളെല്ലാം തന്നെയാണ് ദുല്*ഖര്* അവതരിപ്പിയ്ക്കുന്ന ലാലുവും സംഘവും ചെയ്യുന്നത്. നഗരത്തിലെ അധോലോക നേതാവ് വിഷ്ണുബുദ്ധനുമായി ലാലുവും സംഘവും ശത്രുതയിലാകുന്നു. ലാലുവെന്ന് വിളിയ്ക്കുന്ന ഹരിയെയും സംഘത്തിനെയും തകര്*ക്കാനുള്ള നീക്കങ്ങള്* വിഷ്ണുബുദ്ധന്* നടത്തുന്നു. സെക്കന്റ് ഷോയുടെ കഥ വികസിയ്ക്കുന്നത് ഇങ്ങനെയാണ്.

യാഥാര്*ഥ്യത്തോട് ചേരുന്ന അവതരണവും സന്ദര്*ഭത്തിനൊത്ത ഹാസ്യരംഗങ്ങളും കുറിയ്ക്കുകൊള്ളുന്ന സംഭാഷണങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റുകള്*. ആദ്യ പകുതിയില്* ശരിയായ ട്രാക്കിലൂടെ പോകുന്ന സിനിമ പക്ഷേ രണ്ടാംപകുതിയില്* പാളം തെറ്റുന്നുണ്ട്. എന്നാല്* ഒരു സെക്കന്റ് ഷോയെ വ്യത്യസ്തമാക്കാന്* ആത്മാര്*ത്ഥമായ ശ്രമം തന്നെ നവാഗത സംവിധായകന്* ശ്രീനാഥ് രാജേന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായെന്ന് സമ്മതിയ്ക്കാതെ വയ്യ.

ലാറ്റിനമേരിക്കന്* സിനിമകളെ ശൈലിയെ അനുസ്മരിപ്പിയ്ക്കുന്ന രീതിയില്* ചിത്രമെടുത്ത് യുവപ്രേക്ഷകരെ രസിപ്പിയ്ക്കാന്* കഴിയുന്നിടത്താണ് സംവിധായകന്* വിജയിക്കുന്നത്.

പപ്പുവിന്റെ ക്യാമറ ചിലപ്പോഴെങ്കിലും ശരാശരിയ്ക്കും താഴെപ്പോകുന്നുണ്ട്. എന്നാല്* ചിലരംഗങ്ങളിലൂടെ തന്റെ പ്രതിഭ ഈ പുതുമുഖവും വെളിപ്പെടുത്തുന്നു. നിഖില്* രാജനും അവിയല്* ബാന്*ഡും ചേര്*ന്നൊരുക്കുന്ന സംഗീതവും സിനിമയുടെ മൂഡ് നിലനിര്*ത്താന്* സഹായിക്കുന്നുണ്ട്.

വന്* സെറ്റപ്പില്* അരങ്ങേറാനുള്ള ആളും അര്*ത്ഥവും ആവോളമുണ്ടായിരുന്നിട്ടും ആ വഴി തിരഞ്ഞെടുക്കാതെ മണ്ണില്* കാലുറപ്പിച്ച് നില്*ക്കാനുള്ള ദുല്*ഖറിന്റെ ശ്രമങ്ങളാണ് സെക്കന്റ് ഷോയിലൂടെ ലക്ഷ്യം കാണുന്നത്.

ഒരു താരപുത്രന് വേണ്ടി നിര്*മ്മിച്ച സിനിമയെന്ന് സെക്കന്റ് ഷോയെന്ന് ആരുംപറയില്ല. ചിത്രത്തിലെ ലാലുവെന്ന കഥാപാത്രത്തെ പക്വതയോടെ തന്നെ അഭിനയിച്ചുഫലിപ്പിയ്ക്കാന്* ദുല്*ഖറിന് കഴിഞ്ഞു. പുതുമുഖതാരങ്ങളില്* അപൂര്*വമായി മാത്രം കാണുന്ന പ്രകടനമാണ് ദുല്*ഖര്* പുറത്തെടുത്തിരിയ്ക്കുന്നത്. ഫിലിം സകൂളിലെ പഠനം വെറുതെയായില്ലെന്ന് യുവാവ് തെളിയിക്കുന്നു. ശബ്ദ ഗാംഭീര്യത്തില്* മമ്മൂട്ടിയുടെ പിന്*ഗാമിയാണെന്നും ദുല്*ഖര്* തെളിയിക്കുന്നുണ്ട്.

ദുല്*ഖറിലെ നടന്* ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന കാര്യത്തില്* സംശയം വേണ്ട.പിഴവുകള്* പരിഹരിച്ച് കഴിവുകള്* തേച്ചുമിനുക്കിയാല്* നല്ലൊരു ഭാവിയാണ് യുവാവിനെ കാത്തിരിയ്ക്കുന്നത്. ലാലുവിന്റെ മുറപ്പെണ്ണായി ഗൗതമി നായരും പുതുമുഖത്തിന്റെ പതര്*ച്ചകളില്ലാതെ അഭിനയിച്ചിട്ടുണ്ട്.

സാള്*ട്ട് ആന്റ് പെപ്പറിന് ശേഷം ബാബുരാജിന് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് ചിത്രത്തിലേത്. കുറച്ച് നേരമേയുള്ളൂവെങ്കിലും സ്*ക്രീനില്* പ്രത്യക്ഷപ്പെടുമ്പോഴെല്ലാം പ്രേക്ഷകരെ ചിരിപ്പിയ്ക്കാന്* നടന് കഴിഞ്ഞിട്ടുണ്ട്. എന്നാല്* ആരും പ്രതീക്ഷിയ്ക്കാതെ തകര്*പ്പന്* പ്രകടനം നടത്തി കളംപിടിച്ചിരിയ്ക്കുന്നത് ലാലുവിന്റെ വലംകയ്യായ കുരുടിയായി പ്രത്യക്ഷപ്പെടുന്ന സണ്ണിയാണ്. പ്രേക്ഷകരുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചുവിടാന്* തന്നെ താരത്തിന് കഴിയുന്നുണ്ട്.

നല്ലൊരു സിനിമയെന്ന നിലയില്* സെക്കന്*് ഷോയ്ക്ക് മെച്ചപ്പെടാന്* ഏറെയുണ്ട്. നവാഗതരുടെ പരീക്ഷണമെന്ന നിലയില്* ചിത്രത്തെ പ്രോത്സാഹിപ്പിയ്ക്കാം.