-
ഐഐഎമ്മില്* ധനുഷ് ‘കൊലവെറി‘ പഠിപ്പിക്കും

ദേശീയ അവാര്*ഡ് ജേതാവായ നടന്* ധനുഷ് ‘വൈസ് ദിസ് കൊലവെറി ഡി‘ എന്ന ഹിറ്റ് ഗാനത്തിലൂടെ നേടിയ പ്രശസ്തി ചില്ലറയൊന്നുമല്ല. കൊലവെറിയുടെ വിജയം പഠനവിധേയമാക്കുകയാണ് പലരുമിപ്പോള്*. അഹമ്മദാബാദിലെ ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിദ്യാര്*ഥികള്*ക്ക് കൊലവെറിയെക്കുറിച്ച് ക്ലാസെടുക്കാനുള്ള അവസരവും ധനുഷിന് കൈവന്നിരിക്കുകയാണ്.
ഐഐഎമ്മില്* ക്ലാസെടുക്കാന്* ക്ഷണം ലഭിച്ച വിവരം ധനുഷ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഗാനം ചിട്ടപ്പെടുത്തിയ അനിരുദ്ധ് രവിചന്ദറും ധനുഷിനൊപ്പം ഉണ്ടാവും. ഒന്നര മണിക്കൂര്* നീളുന്ന ക്ലാസില്*, വൈറല്* മാര്*ക്കറ്റിംഗിലും സോഷ്യല്* മീഡിയയിലും കൊലവെറി സൃഷ്ടിച്ച സ്വാധീനത്തേക്കുറിച്ച് വിശകലനം ചെയ്യും.
“തന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ല. അതില്* കാര്യവുമില്ല, കാരണം താന്* ഇന്ത്യക്കാരനാണ്, ഇംഗ്ലീഷുകാരനല്ല“, ഐഐഎമ്മില്* പോകുന്നതിനേക്കുറിച്ച് ധനുഷ് ട്വീറ്റ് ചെയ്തു.
ധനുഷിന്റെ ഭാര്യ ഐശ്വര്യ ധനുഷ് സംവിധാനം ചെയ്യുന്ന ‘ത്രി‘ എന്ന സിനിമയിലേതാണ് ഈ ഗാനം. ധനുഷും ശ്രുതിഹാസനുമാണ് ചിത്രത്തില്* അഭിനയിച്ചിരിക്കുന്നത്.
Keywords: Iswarya Danush, Film three,IIM,Why the Kolaveri Craze di, Dhanush Gyaan at Iim-A
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks