മാസങ്ങളായി റിലീസ് കാത്ത് കഴിയുന്ന ‘ശിക്കാരി’ എന്ന മമ്മൂട്ടിച്ചിത്രത്തിന് ഒടുവില്* മോചനം. ഈ മാസം 17ന് ചിത്രം പ്രദര്*ശനത്തിനെത്തിക്കുമെന്നാണ് കിട്ടുന്ന വിവരം. ‘വെനീസിലെ വ്യാപാരി’ക്ക് ശേഷം മമ്മൂട്ടിച്ചിത്രങ്ങള്* ഒന്നും തന്നെ ഉടന്* റിലീസിനെത്താത്ത സാഹചര്യത്തിലാണ് ശിക്കാരിയെ തിയേറ്ററില്* എത്തിക്കുന്നത്.

മമ്മൂട്ടിയുടെ കോബ്ര, ദി കിംഗ് ആന്*റ് ദി കമ്മീഷണര്* എന്നീ സിനിമകള്* ചിത്രീകരണത്തിന്*റെ വിവിധ ഘട്ടങ്ങളിലാണ്. അവ ചിത്രീകരണം പൂര്*ത്തിയാക്കി റിലീസ് ചെയ്യാന്* ഇനിയും ഏറെസമയം എടുക്കുമെന്നതിനാല്* ആ ഇടവേള ഒഴിവാക്കാനായാണ് ‘ശിക്കാരി’യെ കളത്തിലിറക്കുന്നത്.

മമ്മൂട്ടി ആദ്യമായി അഭിനയിച്ച കന്നഡച്ചിത്രമാണ് ശിക്കാരി. ഇതിന്*റെ മലയാളം പതിപ്പും തയ്യാറായിട്ടുണ്ട്. കഴിഞ്ഞ വര്*ഷം പുറത്തിറങ്ങേണ്ടതായിരുന്നു ഈ സിനിമ. എന്നാല്* മമ്മൂട്ടിച്ചിത്രങ്ങള്* തുടര്*ച്ചയായി പരാജയപ്പെട്ടതിനാല്* ശിക്കാരിയുടെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം.

ആഗസ്റ്റ് 15, ഡബിള്*സ്, ദി ട്രെയിന്*, 1993 ബോംബെ മാര്*ച്ച് 12, വെനീസിലെ വ്യാപാരി എന്നിങ്ങനെ തുടര്*ച്ചയായി മമ്മൂട്ടിയുടെ അഞ്ചു ചിത്രങ്ങളാണ് 2011ല്* തകര്*ന്നടിഞ്ഞത്. ‘ശിക്കാരി’ 2011ല്* റിലീസ് ചെയ്തിരുന്നെങ്കില്* അതും പരാജയപ്പെടുമായിരുന്നു എന്ന ഭീതികാരണം ചിത്രത്തിന്*റെ റിലീസ് നീട്ടിവച്ചുവെന്നാണ് സിനിമാലോകത്ത് പ്രചരിക്കുന്നത്.

കന്നഡത്തിലും മലയാളത്തിലുമായി ചിത്രീകരിച്ച ഈ സിനിമയുടെ സംവിധായകന്* അഭയ് സിന്**ഹയാണ്. മമ്മൂട്ടിക്ക് ചിത്രത്തില്* ഇരട്ടവേഷമാണ്. തീര്*ത്ഥഹള്ളി എന്ന കന്നഡഗ്രാമത്തിലെത്തിയ പുലിവേട്ടക്കാരന്* കരുണനാണ് മമ്മൂട്ടി ശിക്കാരിയില്* അവതരിപ്പിക്കുന്ന ഒരു കഥാപാത്രം. ഇയാള്* സ്വാതന്ത്ര്യസമര സേനാനികൂടിയാണ്. 1946ല്* നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിന് ആധാരം. പുതിയകാലത്തിന്*റെ പ്രതിനിധിയായ, അഭിലാഷ് എന്ന സോഫ്റ്റുവെയര്* എഞ്ചിനീയറെയും മമ്മൂട്ടി തന്നെ അവതരിപ്പിക്കുന്നു.

പുലിവേട്ടക്കാരന്* കരുണന്*റെ കൂട്ടുകാരായി അഭിനയിക്കുന്നത് ടിനി ടോമും സുരേഷ് കൃഷ്ണയുമാണ്. കരുണന്*റെ അമ്മാവനായി ഇന്നസെന്*റ് വേഷമിടുന്നു. പൂനം ബജ്*വയാണ് നായിക.