Results 1 to 2 of 2

Thread: ആഞ്ജനേയന് രണ്ട് കുട്ടികള്*, അനന്യ വീട്ടുത

  1. #1
    Join Date
    Oct 2009
    Posts
    2,997

    Default ആഞ്ജനേയന് രണ്ട് കുട്ടികള്*, അനന്യ വീട്ടുത

    ആഞ്ജനേയന് രണ്ട് കുട്ടികള്*, അനന്യ വീട്ടുതടങ്കലില്*; ഫേസ്*ബുക്കില്* പ്രചരിക്കുന്നത് സത്യമാവരുതേ

    അയലത്തെ സുന്ദരിയുടെ മുഖവും കുസൃതിത്തരവുമായി മലയാളികളുടെ മനസില്* പ്രത്യേക ഇഷ്ടം നേടിയ സിനിമാ താരമാണ് ആയില്യയെന്ന അനന്യ. താരത്തിന്റെ വിവാഹനിശ്ചയം വളരെ ഗംഭീരമായാണ് കഴിഞ്ഞദിവസം നടന്നത്. ഈ വര്*ഷം അവസാനം വിവാഹമുണ്ടാകുമെന്നും പറഞ്ഞു. എന്നാല്* വിവാഹ നിശ്ചയം കഴിഞ്ഞതുമുതല്* അനന്യയ്ക്ക് കഷ്ടകാലമാണ്. അനന്യയുടെ പ്രതിശ്രുത വരനായ ആഞ്ജനേയനെ ഇഷ്ടപ്പെടാഞ്ഞതുകൊണ്ടോ എന്തോ സോഷ്യല്* നെറ്റ്*വര്*ക്കിങ് സൈറ്റുകളില്* അനന്യയ്ക്കെതിരേ പോസ്റ്റിങ്ങുകളുടെ പ്രവാഹമാണ്.




    അനന്യ സ്വന്തം പിതാവിന് ഇഷ്ടമില്ലാതെയാണ് വിവാഹത്തിന് തയാറായതെന്നും അനന്യ വിവാഹം ചെയ്യാന്* പോകുന്ന ആഞ്ജനേയന് രണ്ട് കുട്ടികളുണ്ടെന്നുമൊക്കെയുള്ള വാര്*ത്തകളാണ് ഇപ്പോള്* ഫേസ്ബുക്ക് പോലുള്ള സോഷ്യല്* നെറ്റ് വര്*ക്കിങ് സൈറ്റുകളിലൂടെ പ്രചരിക്കുന്നത്. ആഞ്ജനേയന്* വിവാഹ മോചിതനാണത്രേ. ഇതറിഞ്ഞ അനന്യയുടെ അച്ഛന്* ആഞ്*നേയനെതിരേ പെരുമ്പാവൂര്* പോലീസില്* പരാതി നല്*കിയെന്നും പോലീസ് ആഞ്ജനേയനെ അറസ്റ്റ് ചെയ്*തെന്നും വാര്*ത്തകള്* വരുന്നു.


    എന്നാല്* ബാംഗ്ലൂരില്* വന്*കിട ബിസിനസുകാരനായ ആഞ്*നേയനെ മനസാ വരിച്ചുകഴിഞ്ഞെന്നും വിവാഹത്തില്* നിന്ന് പിന്മാറില്ലെന്നുമുള്ള നിലപാടിലാണ് അനന്യ. അനന്യയുടെ മാതാവും ഇതിന് പൂര്*ണ പിന്തുണയേകുന്നു. എന്നാല്* മകളെ അങ്ങനെയൊരുത്തന് നല്*കില്ലെന്ന നിലപാടിലാണ് പിതാവ്. അതിനാല്* തന്നെ താരത്തെ വീട്ടുതടങ്കലില്* (അച്ഛന്റെ പ്രത്യേക സംരക്ഷണത്തില്*) താമസിപ്പിച്ചിരിക്കുകയാണെന്നും വാര്*ത്തകള്*. ഒരു സിനിമാ വാരികയെ ഉദ്ധരിച്ചാണ് ഈ വാര്*ത്തയെന്നും പോസ്റ്റ് ചെയ്തവര്* അവകാശപ്പെടുന്നുണ്ട്.

    ഇതോടെ അനന്യയുടെ വിവാഹ നിശ്ചയം മുതല്* ആരംഭിച്ച ഗോസിപ്പുകള്*ക്ക് കൂടുതല്* ശക്തിയേറി. തമിഴ് സിനിമാ ലോകത്ത് വിജയത്തേരോട്ടം തുടങ്ങുകയും മലയാളത്തിലെ മുന്*നിര നായികയായി ഉയര്*ന്നുവരികയും ചെയ്യുന്നതിനിടെ വളരെ പെട്ടെന്നായിരുന്നു അനന്യയുടെ വിവാഹവാര്*ത്ത. ഒരു നടികൂടി അങ്ങനെ ഗൃഹസ്ഥാശ്രമത്തിലേക്ക് ഒതുങ്ങുന്നുവെന്ന് കരുതിയ മലയാളികള്* ചെറുക്കനും പെണ്ണിനും നല്ലതു വരട്ടേയെന്നും പ്രാര്*ഥിച്ചു. എന്നാല്* വിവാഹനിശ്ചയത്തിന് പിറ്റേന്ന് മുതല്* സോഷ്യല്* നെറ്റ് വര്*ക്കിങ് സൈറ്റുകളിലൂടെ പ്രചരിച്ച അനന്യയുടെയും ഭാവി വരന്റെയും ചിത്രങ്ങള്* താരത്തിന്റെ ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. അവര്* കമന്റുകള്* വഴി ഈ ഞെട്ടല്* വെളിപ്പെടുത്തുകയും ചെയ്തു.

    വിവാഹനിശ്ചയ ദിനത്തിന്റെ പിറ്റേന്ന് തന്നെ ഇറങ്ങിയ പ്രമുഖ പത്രത്തില്* അനന്യയ്ക്ക് വരന്റെ ഫോട്ടോ പുറത്ത് വിടുന്നതിന് താത്പര്യമില്ലെന്ന് പറഞ്ഞെന്ന് റിപ്പോര്*ട്ടു വന്നിരുന്നു. എന്നാല്* പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം ഫേസ്ബുക്ക് വഴി ചിത്രങ്ങള്* പുറത്ത് വന്നു. ആദ്യമൊന്നും അതു തന്നെയാണ് വരനെന്ന് വിശ്വസിക്കാന്* പോലും ആരാധകര്* തയാറായില്ല. വരന്റെ അച്ഛനാകും അതെന്നായിരുന്നു കമന്റുകള്*. പിന്നീട് കൂടുതല്* ചിത്രങ്ങള്* പുറത്ത് വന്നപ്പോഴാണ് ആഞ്ജനേയന്നെ അനന്യയുടെ ഭാവി വരന്* അതു തന്നെയെന്നുറപ്പിച്ചത്.

    എന്നാല്* ആരാധകരൊക്കെ അനന്യയുടെ സ്വകാര്യ ജീവിതത്തിന് പ്രൈവസി നല്*കണമെന്നും അവളുടെ ഇഷ്ടമാണ് വിവാഹത്തില്* മുഖ്യമെന്നും മറുവാദം ഉയര്*ന്നിരുന്നു. എന്നാല്* പുതിയ വിവാദത്തോടെ അനന്യാ വിവാഹത്തോടനുബന്ധിച്ച ഗോസിപ്പുകള്* ചൂടുപിടിച്ചു. നേരത്തേ വിവാദ സ്വാമിയായ ഹിമവല്* ഭദ്രാനനന്ദയെ പുകഴ്ത്തി അനന്യ സംസാരിക്കുന്ന വിഡീയോ യൂട്യൂബിലൂടെ പുറത്ത് വന്നത് ഏറെ വിവാദങ്ങള്* സൃഷ്ടിച്ചിരുന്നു.

    അനന്യയേയും ആഞ്ജനേയനേയും സംബന്ധിച്ച് ഫേസ്*ബുക്കില്* പ്രചരിക്കുന്ന വാര്*ത്തകള്* അടിസ്ഥാനരഹിതമെങ്കില്* മുന്*പ് പൃഥ്വിരാജിനെതിരേ ഫേസ്*ബുക്കിലൂടെ നടന്ന തരത്തിലുള്ള ഒരു അതിക്രമമാണ് ഇപ്പോള്* നടക്കുന്നതും. സൈബര്* നിയമങ്ങള്* ഉപയോഗിച്ച് ഇതിനെതിരേ ശക്തമായ നടപടികള്*
    സ്വീകരിക്കേണ്ടതാണ്.

    Tags: Ananya Engagement Photos, Ananya, Ananya Engagement Photos, Ananya Engagement Stills, Ananya Engagement Photos, Ananya Engagement Gallery

  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default Ananya and Swamy Himaval Bhadrananda




    Ananya had the talent before entering cinema--just watch it

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •