സച്ചിന്* ഇതാദ്യമായി ഒരു സെഞ്ച്വറി പോലുമില്ലാതെ ഓസ്ട്രേലിയന്* മണ്ണില്* നിന്ന് മടങ്ങുന്നു. നൂറാം സെഞ്ച്വറി സ്വപ്നം കണ്ടെത്തിയ സച്ചിന് ഇത്തവണത്തേത് ഏറ്റവും മോശം ഓസീസ് പര്യടനമായിരുന്നു. ത്രിരാഷ്ട്ര പരമ്പരയില്* ഏഴു മത്സരങ്ങളില്*നിന്ന്* സച്ചിനു നേടാനായത്* കേവലം 143 റണ്*സാണ്*.

പത്തൊമ്പതാം വയസ്സിലാണ് സച്ചിന്* ആദ്യമായി ഓസ്ട്രേലിയയില്* ഒരു സെഞ്ച്വറി നേടുന്നത്. 1992-ല്*, ആദ്യമായി ഓസ്ട്രേലിയയില്* പര്യടനം നടത്തിയപ്പോള്* പെര്*ത്തിലെ വേഗമേറിയ പിച്ചില്* സെഞ്ച്വറി നേടി സച്ചിന്* പ്രതിഭ കാട്ടി. 1999ല്* നായകനായി ഓസ്ട്രേലിയയിലെത്തിയപ്പോഴും സച്ചിന് സെഞ്ച്വറിയില്ലാതെ ഓസ്ട്രേലിയയില്* നിന്ന് മടങ്ങേണ്ടി വന്നില്ല. 2003ല്* പര്യടനത്തിനെത്തിയപ്പോള്* സച്ചിന്* ഡബിള്* സെഞ്ച്വറിയും നേടി. 2008ല്* ടെസ്റ്റില്* നിന്ന് രണ്ട് സെഞ്ച്വറികളും ഏകദിനത്തില്* ഒരു സെഞ്ച്വറിയുമാണ് സച്ചിന്* നേടിയത്.

സച്ചിന്* ഒരു സെഞ്ച്വറി നേടിയിട്ട് ഇപ്പോള്* ഒരു വര്*ഷത്തോളമാകുന്നു. ലോകകപ്പ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയോടാണ് സച്ചിന്* അവസാനമായി സെഞ്ച്വറി നേടിയത്. 760 അന്താരാഷ്ട്ര മത്സരങ്ങളില്* നിന്ന്99 സെഞ്ചുറികള്* നേടി എന്നു പറയുമ്പോള്* ഏഴുമുതല്* എട്ടു മത്സരങ്ങള്* കഴിയുമ്പോള്* ഓരോ സെഞ്ചുറി സച്ചിന്* നേടിയിരുന്നു എന്നര്*ഥം. ആ സച്ചിനാണ് ഇപ്പോള്* 32 ഇന്നിംഗ്സുകളില്* നിന്ന് ഒരു സെഞ്ച്വറി പോലും നേടാനാകാത്തത്.


Keywords:Sachin thendulkar, cricket news, sports news, malayalam cricket news,Sachin returns without century from Australia