രാഹുല്* ദ്രാവിഡിനെ അഭിന്ദിച്ച് സച്ചിന്* ടെണ്ടുല്*ക്കര്* രംഗത്ത്. ക്രിക്കറ്റ് ലോകത്ത് ദ്രാവിഡിന് സമാനമായ മറ്റൊരു താരമില്ലെന്ന് സച്ചിന്* പറഞ്ഞു. രാഹുല്* ദ്രാവിഡ് ഇന്ന് രാജ്യാന്ത ക്രിക്കറ്റില്* നിന്ന് വിരമിക്കുന്ന റിപ്പോര്*ട്ടുകള്* പുറത്തുവന്ന സമയത്താണ് സച്ചിന്* ഇക്കാര്യം പറഞ്ഞത്,

ഒരേയൊരു ദ്രാവിഡേ ഉള്ളൂ. ദ്രാവിഡിന് പകരംവയ്ക്കാന്* മറ്റൊരാളില്ല. ഡ്രസിംഗ് റൂമിലും ക്രിക്കറ്റ് മത്സരത്തിലും ദ്രാവിഡില്ലാത്തത് വലിയൊരു നഷ്ടമായിരിക്കും- സച്ചിന്* പറഞ്ഞു.

ക്രിക്കറ്റില്* നിരവധി മനോഹരമുഹൂര്*ത്തങ്ങളില്* ഞാനും ദ്രാവിഡും ഒപ്പമുണ്ടായിട്ടുണ്ട്. ഞങ്ങള്* മണിക്കൂറുകള്* ക്രീസില്* ചെലവഴിച്ചതിന്റെ സാക്ഷ്യപത്രങ്ങളാണു പല സെഞ്ചുറി കൂട്ടുകെട്ടുകളും. 164 ടെസ്റ്റ് മത്സരങ്ങളില്* പങ്കെടുക്കുകയും 13,000 റണ്*സ് നേടുകയും ചെയ്ത ഒരാള്*ക്ക് അഭിനന്ദനങ്ങള്* അധികമാകുന്നില്ല- സച്ചിന്* പറഞ്ഞു.Keywords:cricket competition,dressing room,test cricket,cricket news, sports news,There was and is only one Rahul Dravid,Sachin tendulkar