മാധ്യമങ്ങളെല്ലാം ജഗതി ശ്രീകുമാറിന് പിന്നാലെയാണ്. ജഗതിയുടെ ആരോഗ്യത്തില്* ഉണ്ടാകുന്ന പുരോഗതി മിനിറ്റുകള്*ക്കകം പൊതുജനങ്ങളെ അറിയിക്കാന്* കോഴിക്കോട് മിംസ് ആശുപത്രിയില്* മാധ്യമ പ്രവര്*ത്തകര്* തമ്പടിച്ചിട്ടുണ്ട്. ഇതിനിടയില്*, ജഗതിയെ പറ്റി വലിയൊരു സ്കൂപ്പുമായി മംഗളം ആഴ്ചപ്പതിപ്പ് ഇറങ്ങിയിരിക്കുകയാണ്. ‘എനിക്ക് ഒരു മകള്*’ കൂടിയുണ്ട് എന്ന് ജഗതി വെളിപ്പെടുത്തിയ സ്കൂപ്പാണ് ഇത്തവണത്തെ മംഗളം വാരികയെ വ്യത്യസ്തമാക്കുന്നത്.

അപകടം സംഭവിക്കും മുമ്പേ, മംഗളം വാരികയ്*ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ സത്യം ജഗതി തുറന്നുപറഞ്ഞിരിക്കുന്നത്*. ശ്രീലക്ഷ്*മി എന്നാണ്* ആ കുട്ടിയുടെ പേരെന്നും തിരുവനന്തപുരം ക്രൈസ്*റ്റ്നഗറില്* പ്ലസ്*ടു വിദ്യാര്*ഥിനിയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. കരിമത്താണ്* താമസിക്കുന്നതെന്നും നന്നായി പഠിക്കുന്ന ശ്രീലക്ഷ്*മിയുടെ വിദ്യാഭ്യാസ കാര്യങ്ങള്* നോക്കുന്നത്* താനാണെന്നും ഈ അഭിമുഖത്തില്* ജഗതി പറയുന്നുണ്ട്.

തന്നെപ്പോലെ തന്നെ കലാപരമായ കാര്യങ്ങളില്* പ്രത്യേക കഴിവുകളുള്ള ശ്രീലക്ഷ്*മി കലാതിലകം ആയിട്ടുണ്ടെന്നും ജഗതി പറയുന്നു. എന്നാല്* കുട്ടിയുടെ മാതാവ്* ആരെന്ന് ജഗതി പറയുന്നില്ല.

നിയമപരമായി വിവാഹം ചെയ്*ത ഭാര്യ ശോഭയുമായുള്ള ബന്ധത്തില്* ജഗതിക്ക്* രണ്ടു മക്കളാണുള്ളത്*. ബാങ്ക്* ഉദ്യോഗസ്*ഥനും ഇവന്റ്* മാനേജ്*മെന്റ്* കമ്പനി ഉടമയുമായ രാജ്*കുമാറും മകള്* പാര്*വതിയും. യുവനടന്* പൃഥ്വിരാജിന്റെ അമ്മയും സുകുമാരന്റെ ഭാര്യയുമായ മല്ലിക ഒരിക്കല്* ജഗതിയുടെ ഭാര്യയായിരുന്നു.



Keywords:Shobha, Event Management company, Rajkumar, Parvathy, Prithviraj, Sukumaran, Mallika,Sreelakshmi, Kalathilakam,mangalam magazine,malayalam film news,Mims Hospital,Jagathi Sreekumar has Another Daughter