തെന്നിന്ത്യയെ സ്വഭാവനടിയായും മാദകനടിയായും കയ്യിലെടുത്ത താരമാണ് ഉണ്ണിമേരി എന്ന ദീപ. മലയാളത്തില്* ഉണ്ണിമേരി എന്നാണ് ഈ നടി അറിയപ്പെട്ടതെങ്കില്* തമിഴിലും തെലുങ്കിലും ദീപ എന്ന പേരിലാണ് അറിയപ്പെടുന്നത്. നീണ്ട അഭിനയ ജീവിതത്തിന് ശേഷം വിവാഹജീവിതവും സുവിശേഷ പ്രചാരണവും ഒക്കെയായി മറഞ്ഞ ഉണ്ണിമേരി താനിനി അഭിനയിക്കാനില്ലെന്ന് പറഞ്ഞതായി തമിഴ് മാധ്യമങ്ങള്*.

കണ്ണപ്പനുണ്ണി, തച്ചോളി അമ്പു തുടങ്ങി നിരവധി മലയാള സിനിമകളിലും ജാണി, മുന്താണൈ മുടിച്ച് തുടങ്ങി പല തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള ഉണ്ണിമേരി തുടര്*ന്ന് കൊളേജ് അധ്യാപകനായ റെജോയിയെ വിവാഹം ചെയ്ത് എറണാകുളത്ത് കലൂരില്* താമസിച്ച് വരികയായിരുന്നു. ഈയടുത്ത ദിവസം ചെന്നൈയില്* വന്നപ്പോഴാണ് മാധ്യമ പ്രവര്*ത്തകരോട് ഉണ്ണിമേരി തന്റെ മനസ് തുറന്നത് എന്ന് കോടമ്പാക്കം വാര്*ത്ത.

“അന്തരംഗം എന്ന സിനിമയിലൂടെയാണ് ഞാന്* തമിഴിലേക്ക് വന്നത്. തമിഴില്* ഞാന്* അവസാനമായി അഭിനയിച്ചത് ‘മുന്താണൈ മുടിച്ച്’ എന്ന സിനിമയിലും. തുടര്*ന്ന് കുറച്ച് മലയാള സിനിമകളില്* വേഷമിട്ടു എങ്കിലും ഞാന്* അഭിനയം ഉപേക്ഷിച്ചു. ”

“ഭര്*ത്താവും മകനും മരുമകള്*ക്കും പേരക്കുട്ടിക്കും ഒപ്പം ഞാന്* എറണാകുളത്തെ കലൂരിലാണ് താമസിക്കുന്നത്. എനിക്ക് അമ്പത് വയസായി. ഇനി അഭിനയിക്കാന്* വയ്യ. കുടുംബത്തെയും നോക്കി നല്ല വീട്ടമ്മയായി കഴിയാനാണ് എന്റെ ആഗ്രഹം. എന്തായാലും ജനങ്ങള്* ഇപ്പോഴും എന്നെ ഓര്*ക്കുന്നു എന്നറിയുന്നതില്* സംതൃപ്തിയുണ്ട്. ”

“ഒരു നടി ആയതുകൊണ്ട് എനിക്ക് ഖേദിക്കേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല. മറിച്ച് അഭിമാനിക്കാന്* പലതും ഉണ്ടുതാനും. എന്റെ മകന് അഭിനയത്തില്* താല്**പര്യമുണ്ട്. അടുത്തുതന്നെ അവന് ഒരു ചാന്**സ് ലഭിക്കും എന്നാണ് എന്റെ പ്രതീക്ഷ. പേരക്കുട്ടിയെയും നടനാക്കാനാണ് എന്റെ താല്**പര്യം.”

“സിനിമയില്* അഭിനയിക്കുന്നില്ല എങ്കിലും സിനിമ കാണല്* എന്റെ ഹോബിയാണ്. മിക്ക പുതിയ സിനിമകളും ഞാന്* കാണാറുണ്ട്. എന്നോടൊപ്പം അഭിനയിച്ചിരുന്ന നടികളുമായി ഞാന്* ഇപ്പോഴും നല്ല ബന്ധത്തിലാണ്.”

“ദിവസവും ഞാന്* ബൈബിള്* വായിക്കുന്നു. ധ്യാനവുമുണ്ട്. ഇതിനോടൊപ്പം സുവിശേഷ പ്രഘോഷങ്ങള്*ക്കും ഞാന്* പോകുന്നുണ്ട്. നല്ലൊരു സാമൂഹ്യ പ്രവര്*ത്തകയാകണം എന്നാണ് എന്റെ ലക്*ഷ്യം” - ഉണ്ണിമേരി പറയുന്നു.


Keywords:Bible, Gospel meeting, social worker,Munthanni Mudichu,I am 50; no More Acting, Unnimary