ജോയ്* ആലുക്കാസിന്റെ ഏതെങ്കിലും ഷോറൂമില്* നിന്ന്* ആഭരണങ്ങള്* വാങ്ങൂ, കൊച്ചിക്ക് മുകളില്* ഒരു മണിക്കൂര്* നേരത്തേക്ക് ഹെലികോപ്റ്റര്* യാത്ര നടത്തൂ എന്നാണ് ജോയ് ആലൂക്കാസിന്റെ പുതിയ പരസ്യം! ജോയ്* ആലുക്കാസ്* ഗ്രൂപ്പ് ‘ജോയ്* ജെറ്റ്സ്*’ പ്രഖ്യാപിച്ചപ്പോള്* ഇങ്ങിനെയൊരു തന്ത്രം ആരും പ്രതീക്ഷിച്ച് കാണില്ല. തങ്ങളുടെ ലക്ഷ്വറി ഏവിയേഷന്* ആന്*ഡ്* ഹെലികോപ്റ്റര്* സര്*വീസസ് തന്ത്രപരമായി ഉപയോഗപ്പെടുത്തി ബിസിനസ് ആകര്*ഷകമാക്കാനാണ് ജോയ് ആലൂക്കാസിന്റെ തീരുമാനം.

“ഭൂരിഭാഗം ഉപഭോക്താക്കളും ജീവിതത്തില്* ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത അദ്ഭുതത്തിന്റെയും ആഹ്ലാദത്തിന്റെയും പുതുമാനങ്ങള്* പകര്*ന്നു നല്*കുന്നതാണ്* ഈ പുതിയ ഓഫര്*. ജോയ്*ആലൂക്കാസിന്റെ എല്ലാ ഷോറൂമിലും നാളെ മുതല്* ഈ ഓഫര്* നിലവില്* വരും” - ജോയ്* ആലുക്കാസ്* ഗ്രൂപ്പ്* ചെയര്*മാന്* ജോയ്* ആലുക്കാസ്* പറയുന്നു.

ഈ ഓഫറിന് ‘ചെറിയ’ നിബന്ധനകള്* ഇല്ലാതില്ല. കോപ്റ്റര്* യാത്ര ആസ്വദിക്കണമെങ്കില്* ജോയ്* ആലുക്കാസിന്റെ ഏതെങ്കിലും ഷോറൂമില്* നിന്ന്* അഞ്ച് ലക്ഷം രൂപ വിലയുള്ള ആഭരണങ്ങളാണ് വാങ്ങേണ്ടത്. വെറും ആഭരണങ്ങളല്ല, ഡയമണ്ട് ആഭരണങ്ങളാണ് വാങ്ങേണ്ടത്. മാത്രമല്ല, വാങ്ങിയവരില്* നിന്ന് രണ്ടുപേര്*ക്കാണ് യാത്രാസൌകര്യം ലഭിക്കുക.

സാധാരണഗതിയില്* ജോയ്* ജെറ്റ്സില്* കയറണമെങ്കില്* മണിക്കൂറൊന്നിന്* നിരക്ക്* ഒന്നേകാല്* ലക്ഷം രൂപ നല്**കേണ്ടതുണ്ട്. അതിനാല്* ‘ഓഫര്*’ തകര്*പ്പനാണെന്നും പറയാം. മറ്റൊരു പ്രമുഖ ആഭരണ നിര്*മാതാക്കളായ കല്യാണ്* ജ്വല്ലേഴ്സും സ്വന്തമായി വിമാനം കരസ്ഥമാക്കിയിട്ടുണ്ട്. ആലൂക്കാസിന്റെ തന്ത്രത്തെ നേരിടാന്* സ്വന്തം വിമാനം ഉപയോഗപ്പെടുത്തി കല്യാണും എന്തെങ്കിലും തന്ത്രം രൂപപ്പെടുത്തുമോ എന്ന് കാത്തിരുന്ന് കാണാം.


Keywords: Joy Alukas, Kalyan Silk, Joy Kets, Diamonds, offer,Copter Journey Over Kochi,Offer From Alukkas