സംസ്ഥാനത്ത് വാഹന വിലയനുസരിച്ചായിരിക്കും റോഡ് നികുതി ഏര്*പ്പെടുത്തുകയെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. അഞ്ച് ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്*ക്ക് ആറ് ശതമാനമായിരിക്കും നികുതി ഏര്*പ്പെടുത്തുകയെന്ന് മന്ത്രി കെ എം മാണി ബജറ്റ് അവതരണത്തില്* പറഞ്ഞു.

പത്ത് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്*ക്ക് എട്ട് ശതമാനമായിരിക്കും നികുതി. പതിനഞ്ച് ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്*ക്ക് പത്ത് ശതമാനവുമായിരിക്കും നികുതി. പതിനഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്* വിലയുള്ള വാഹങ്ങള്*ക്ക് പതിനഞ്ച് ശതമാനമായിരിക്കും നികുതി ഏര്*പ്പെടുത്തുകയെന്ന് ധനമന്ത്രി പറഞ്ഞു.

സിഗരറ്റിന്റെ നികുതി 15 ശതമാനമാക്കിയെന്നും ധനമന്ത്രി പറഞ്ഞു.


Keywords:vehicles tax, road tax,cigeratte tax,finance minister,K M Maanni,business news,Kerala budget latest malayalam updates