ആമേന്*... സിസ്*റര്* ജെസ്മിയുടെ ആത്മകഥ സിനിയാകുന്നു

അശ്ലീലമെന്ന് പ്രത്യക്ഷത്തില്* തോന്നാവുന്ന നേരായ ചില ഏടുകള്* തുറന്നു കാണിച്ച രണ്ടു ആത്മകഥകള്* മലയാളത്തില്* വിവാദമാവുകയും നല്ല വില്പന ചരക്കാവുകയും ചെയ്തിരുന്നു. നളിനി ജമീലയുടെ ഒരു ലൈംഗികത്തൊഴിലാളിയുടെ കഥയും, സിസ്*റര്* ജെസ്മിയുടെ ആമേന്* എന്നപുസ്തകങ്ങളുമാണ് ഇവ. തങ്ങള്* കടന്നുപോന്ന കയ്*പേറിയ ജീവിതാവസ്ഥയുടെ പച്ചയായ ആവിഷ്*ക്കാരമാണ് രണ്ടിലും പ്രതിപാദ്യവിഷയം. സ്ത്രീ തന്നെ കുറിച്ച് പറയാന്* മടിക്കുന്ന കാര്യങ്ങള്* തുറന്നെഴുതുമ്പോള്* വായനക്കാരന്റെ കൗതുകം ഇരട്ടിക്കും. ഈ രണ്ടുപുസ്തകങ്ങളുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. നളിനി ജമീലയുടെ പുസ്തകം സിനിമയായില്ലെങ്കിലും അവരുടെ ജീവിതാനുഭവങ്ങളും ലൈംഗികതൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയുമൊക്കെ ഡോക്യുമെന്ററിയാക്കി പുറത്തിറങ്ങുകയുണ്ടായി. സിസ്*റര്* ജെസ്മിയുടെ പുസ്തകം വിവാദമാകുമ്പോള്* ഒരുപാട് മാനങ്ങള്* കൈവരുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രബലമായ ക്രിസ്ത്യന്* സഭയുടെ അന്തപുരങ്ങളില്* പുക പടലങ്ങള്* സൃഷ്ടിച്ച ആമേന്* വിശ്വാസ പ്രമാണങ്ങളുടെ നേര്*ക്കാണ് വിരല്* ചൂണ്ടുന്നത്.
എല്ലാമതങ്ങള്*ക്കുള്ളിലും ഇത്തരം അന്തഃസംഘര്*ഷങ്ങളും ചൂഷണങ്ങളും നല്ല അളവില്* നടക്കുന്നുണ്ടെങ്കിലും പല കാരണങ്ങള്* കൊണ്ടും അതൊന്നും പുറം ലോകം അറിയാറില്ല. ആമേന്* വിവാദമായതോടെ ജെസ്മി വിഖ്യാതയുമായി. ഇനി ആമേന്റെ സിനിമാരൂപം ഒരുങ്ങുമ്പോള്* ഏതു ദിശയില്* നിന്നൊക്കെ എതിര്*പ്പുകളുണ്ടാവുമെന്ന് ഇപ്പോള്* പറയാനാവില്ല. പുസ്തകമുണ്ടാക്കിയതിലും വിവാദം പുകയാന്* തരമുള്ള ഇടമാണ് ദൃശ്യഭാഷ.
ജര്*മ്മനിയില്* ജോലിചെയ്യുന്ന സാം സന്തോഷും അമേരിക്കന്* മലയാളികളും, സിനിമയിലെ പുതിയ കൂട്ടുകെട്ടുമായ തമ്പി ആന്റണി, പ്രകാശ് ബാരേ എന്നിവര്* ചേര്*ന്നാണ് ഇംഗ്*ളീഷിലും മലയാളത്തിലും ആമേന്* നിര്*മ്മിക്കുന്നത്. ദീദീ ദാമോദരനാവും തിരക്കഥയൊരുക്കുന്നത്. തൃശൂര്* വിമലാ കോളേജില്* പഠിക്കുന്ന കാലത്ത് ടെലിസിനിമകള്* ചെയ്തിരുന്നുവെങ്കിലും ജെസ്മി എന്തായാലും സിനിമയുടെ സംവിധാനം ഏറ്റെടുക്കാന്* തയ്യാറല്ല. മൂന്നു വര്*ഷങ്ങള്*ക്കുള്ളില്* പതിനേഴ് പതിപ്പും, ഇംഗ്*ളീഷ് പതിപ്പിന്റെ അമ്പതിനായിരത്തോളം കോപ്പികളും വിററുപോയ ആമേന്* പറയുന്നത് ഒരു അന്താരാഷ്ട്ര വിഷയമാണ്. സിനിമയും ആ ഒരു പ്രസക്തി കാംക്ഷിക്കുന്നുണ്ട്. ആലോചനയുടെ പ്രാരംഭഘട്ടം മാത്രം പിന്നിട്ട ഈ പ്രൊജക്ട് എന്നു ലക്ഷ്യം കാണുമെന്ന് കാത്തിരുന്ന് കാണാം.