- 
	
	
		
		
		
		
			 ചന്ദന്‍*ബാബയായി സായ്കുമാര്*. ചന്ദന്‍*ബാബയായി സായ്കുമാര്*.
			
				
					 
 ഏകലവ്യന്*  എന്ന സിനിമയില്‍* സ്വാമി അമൂര്‍*ത്താനന്ദ എന്ന ആള്*ദൈവത്തെ സൃഷ്ടിച്ച്  വിവാദം സൃഷ്ടിച്ചവരാണ് ഷാജി കൈലാസും രണ്*ജി പണിക്കരും. അമൂര്‍*ത്താനന്ദ  ആരുടെ പ്രതിരൂപമാണെന്ന തര്*ക്കവും അതേച്ചൊല്ലിയുള്ള കോലാഹലങ്ങളും  സിനിമയിറങ്ങി ഏറെക്കാലം ചൂടുപിടിച്ചു നിന്നിരുന്നു. അത്രയും ശക്തനായ ഒരു  കള്ളസ്വാമിയെ മലയാള സിനിമാലോകം അന്നുവരെ കണ്ടിരുന്നില്ല.
 
 ഇപ്പോഴിതാ,  ഷാജിയും രണ്*ജിയും തന്നെ മറ്റൊരു സ്വാമിയുമായി എത്തുകയാണ്. പാഡുബിദ്രി  വീരഭദ്ര ചന്ദ്രമൌലീശ്വര മഹാരാജ് എന്ന ചന്ദന്‍*ബാബ. അമൂര്‍*ത്താനന്ദയെ  അനശ്വരനാക്കിയത് നരേന്ദ്രപ്രസാദാണെങ്കില്* ചന്ദന്‍*ബാബയായി ക്രൂരതയുടെ  വിഭൂതിയെറിഞ്ഞെത്തുന്നത് സാക്ഷാല്‍* സായ്കുമാര്*.
 
 ഇടക്കാലത്ത്  ഒന്ന് മങ്ങിനിന്നിരുന്ന സായ്കുമാര്* കൊടും വില്ലന്‍* കഥാപാത്രങ്ങളിലേക്ക്  മടങ്ങിവരവ് നടത്തുകയാണ് ചന്ദന്‍*ബാബയിലൂടെ. അമൂര്‍*ത്താനന്ദജിയെ ആരാധിക്കുന്ന  കഥാപാത്രം കൂടിയാണ് ചന്ദന്‍*ബാബ. പൂജാമുറിയില്‍* അമൂര്‍*ത്താനന്ദയുടെ ചിത്രം  വച്ച് ആരാധിക്കുന്നുമുണ്ട്.
 
 ചന്ദന്‍**ബാബയുടെ  ഉള്ളം*കൈയിലാണ് ഇന്ന് ഡല്*ഹി രാഷ്ട്രീയം. ഇന്ദ്രപ്രസ്ഥത്തിന്*റെ ദൈനംദിന  ഗതിവിഗതികള്‍* നിയന്ത്രിക്കുന്നത് ഈ കള്ളസ്വാമിയാണ്. അയാളുടെ കള്ളക്കളികള്‍*  പൊളിക്കാന്‍* രണ്ട് മലയാളി ഉദ്യോഗസ്ഥര്‍* തന്നെ വേണ്ടിവന്നു. ജോസഫ് അലക്സ്  തേവള്ളിപ്പറമ്പില്‍* എന്ന ഐ എ എസ് ഉദ്യോഗസ്ഥനും ഭരത്ചന്ദ്രന്* എന്ന ഐ പി  എസുകാരനും. ഇവരുടെ യുദ്ധം തുടങ്ങുകയാണ്. 23ന് ഇന്ത്യയിലെ 200ലധികം  കേന്ദ്രങ്ങളില്‍*. ‘ദി കിംഗ് ആന്‍*റ് ദി കമ്മീഷണര്‍*’ മുന്‍**കൂര്* ബുക്കിംഗ്  ആരംഭിച്ചുകഴിഞ്ഞു.
 
 
 Keywords:The King and Commissioner,Renji Pnniker, Shaji Kailas,Eakalavyan,Narendra Prasad,malayalam film news,Saikumar as Chandan Baba
 
 
 
				
					Last edited by sherlyk; 03-21-2012 at 05:03 AM.
				
				
			 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks