-
മമ്മൂട്ടി മടങ്ങിവരും, കണ്ടോളൂ....

എഴുതിത്തള്ളിയവര്*ക്കും എതിര്*ത്ത് തോല്*പ്പിക്കാന്* ശ്രമിക്കുന്നവര്*ക്കും മുന്നറിയിപ്പ്. മെഗാസ്റ്റാര്* മമ്മൂട്ടി മടങ്ങിവരും. മമ്മൂട്ടിയുടെ താരസിംഹാസനത്തിന് ഇളക്കം തട്ടിത്തുടങ്ങി എന്ന് ആശ്വസിക്കുന്നവര്*ക്ക് ഉറക്കമില്ലാത്ത രാത്രികള്* സമ്മാനിക്കാന്* ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്* എന്ന ഐ എ എസുകാരന്* എത്തുന്നു. 23ന് 200ലധികം കേന്ദ്രങ്ങളില്* ‘ദി കിംഗ് ആന്*റ് ദി കമ്മീഷണര്*’ എന്ന മമ്മൂട്ടി നിറഞ്ഞാടുന്ന ചിത്രം പ്രദര്*ശനത്തിനെത്തും.
കഴിഞ്ഞ വര്*ഷത്തെ നാലോ അഞ്ചോ പരാജയചിത്രങ്ങള്* നിരത്തിക്കാട്ടി ‘മമ്മൂട്ടിയുഗം’ അവസാനിച്ചു എന്ന് വിമര്*ശിക്കുന്നവര്*ക്ക് കിംഗ് ആന്*റ് കമ്മീഷണര്* മറുപടി നല്*കും എന്നാണ് റിപ്പോര്*ട്ട്. പോസ്റ്റ് പ്രൊഡക്ഷന്* ജോലികള്* പൂര്*ത്തിയായ ചിത്രം ഷാജി കൈലാസ് - രണ്*ജി പണിക്കര്* ടീമിന്*റെ ഏറ്റവും സൂപ്പര്* സിനിമയെന്നാണ് പ്രാഥമിക വിവരം. മമ്മൂട്ടിയുടെ തകര്*പ്പന്* പെര്*ഫോമന്*സ് ആണത്രെ സിനിമയില്*.
“ഇന്ത്യയുടെ സോള്*, ആത്മാവ്, അതെന്താണെന്നറിയാനുള്ള സെന്*സുണ്ടാവണം, സെന്*സിറ്റിവിറ്റിയുണ്ടാവണം, സെന്*സിബിലിറ്റിയുണ്ടാകണം’ - എന്ന് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഡയലോഗ് ഉരുവിട്ട് ദി കിംഗില്* മമ്മൂട്ടി കത്തിക്കയറിയപ്പോള്* ‘മമ്മൂട്ടി തന്നെ മാസ് സ്റ്റാര്*’ എന്ന് ആര്*ത്തുവിളിച്ചവര്*ക്ക് പുതിയ ജോസഫ് അലക്സിന്*റെ പ്രകടനം ആഘോഷമായി മാറും. ഇത് മലയാള സിനിമയിലെ മഹാരാജാവിന്*റെ മടങ്ങിവരവായിരിക്കും എന്ന് സിനിമാപണ്ഡിതര്* പ്രവചിക്കുന്നു.
പണ്ട്, വര്*ഷങ്ങള്*ക്ക് മുമ്പ് ടൈപ്പ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് തുടര്*ച്ചയായി മമ്മൂട്ടി പരാജയപ്പെട്ടപ്പോള്* രക്ഷപ്പെടുത്തിയത് ഒരു ആക്ഷന്* ത്രില്ലറായിരുന്നു - ‘ന്യൂഡെല്*ഹി’. ആ മാജിക് ഇവിടെയും ആവര്*ത്തിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*.
ഒരുങ്ങിയിരിക്കുക. നിശബ്ദരായിരിക്കുക. തേവള്ളിപ്പറമ്പില്* വീട്ടിലെ കളക്ടര്* തയ്യാറായിക്കഴിഞ്ഞു. വിമര്*ശകര്*ക്ക് മേല്* ആ ഡയലോഗ് വന്നുവീഴാന്* ഇനി മണിക്കൂ*റുകള്* മാത്രം - കളി എന്നോടും വേണ്ട സാ*ര്*!
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks