മുസ്ലിം സ്ത്രീകള്*ക്കും തലാക്ക് ചൊല്ലാന്* അവകാശമുണ്ടെന്ന് ഒരു കൂട്ടം മുസ്ലിം പണ്ഡിതര്*. ഭര്*ത്താവിനൊപ്പം ജീവിക്കാന്* ഭാര്യ തയ്യാറല്ലെങ്കില്* തലാക്ക് ചൊല്ലി വേര്*പിരിയാം എന്നാണ് 300 ഓളം വരുന്ന മുസ്ലീം മതപണ്ഡിതര്* ഐക്യകണ്*ഠേന അഭിപ്രായപ്പെട്ടത്. മധ്യപ്രദേശില്* ഇസ്ലാം ഫിക്ക്ഹ് അക്കാദമി സംഘടിപ്പിച്ച ഇന്റര്*നാഷണല്* ഇസ്ലമിക് ജൂറിസ്പ്രുഡന്*സ് സെമിനാറിലാണ് ഈ വിധി ഉണ്ടായത്. കഴിഞ്ഞ ആഴ്ചയായിരുന്നു സെമിനാര്*.

ഒരുമിച്ച് ജീവിക്കാന്* സാധിക്കില്ലെന്ന് ഭാര്യയും ഭര്*ത്താവും തീരുമാനിച്ചാല്* പ്രശ്നങ്ങള്* പരിഹരിച്ച് അവരെ ഒരുമിപ്പിക്കേണ്ടത് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും കടമയാണ്. അല്ലാഹു നിശ്ചയിക്കുന്ന പരിധിക്കുള്ളില്* ഭാര്യഭര്*ത്താക്കന്മാരെ നിര്*ത്തേണ്ടത് അവരാണ്. എന്നാല്* മധ്യസ്ഥതയിലൂടെ പരിഹരിക്കാന്* സാധിച്ചില്ലെങ്കില്* വിവാഹമോചനം നടത്താണെന്നുംപണ്ഡിതന്*മാര്* അഭിപ്രായപ്പെട്ടു.

നിലവില്* ഭര്*ത്താവിന് തലാക്ക് ചൊല്ലി വിവാഹബന്ധം ഒഴിയാന്* സാധിക്കുമെങ്കിലും സ്ത്രീയ്ക്ക് അതിന് സാധിച്ചിരുന്നില്ല. ഇതിന്റെ പേരില്* മുസ്ലിം വ്യക്തി നിയമം ഏറെ വിമര്*ശനങ്ങള്*ക്ക് വിധേയമാകുകയും ചെയ്തിട്ടുണ്ട്.Keywords: Divorce, laws, husband, wife,Muslim Women too get the Right to Talaq