-
‘ട്രാഫിക്’ സംവിധായകനൊപ്പം സ്വര്*ണം വാരാന്
‘ട്രാഫിക്’ സംവിധായകനൊപ്പം സ്വര്*ണം വാരാന്* പൃഥ്വിരാജും ചാക്കോച്ചനും
കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ‘ഗോള്*ഡ്’ എന്ന ചിത്രത്തിലാണ് യുവ സൂപ്പര്*താരങ്ങളുടെ സംഗമം. പൃഥ്വിരാജ് ഈ സിനിമയില്* ഒരു അത്*ലറ്റായാണ് വേഷമിടുന്നതെന്ന് അറിയുന്നു.
കാര്*ത്തിക(‘കോ’ ഫെയിം), ശ്വേതാ മേനോന്* എന്നിവരാണ് ഗോള്*ഡിലെ രണ്ട് നായികമാര്*. ഇനിയും ഒരു നായിക ഈ സിനിമയില്* ഉണ്ടാകുമെന്നും അത് ബോളിവുഡില്* നിന്നായിരിക്കുമെന്നും സൂചനയുണ്ട്. ‘ഉറുമി’ എഴുതിയ ശങ്കര്* രാമകൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്.
സ്വപ്നക്കൂട്, ലോലിപ്പോപ്പ്, മേക്കപ്പ്*മാന്* തുടങ്ങിയ സിനിമകളിലാണ് ഇതിന് മുമ്പ് ചാക്കോച്ചനും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.
ഇപ്പോള്* ട്രാഫിക്കിന്*റെ ഹിന്ദിപ്പതിപ്പിന്*റെ ജോലികളിലാണ് രാജേഷ് പിള്ള. ഇതിനൊപ്പം തന്നെ മലയാള ചിത്രത്തിന്*റെ ചിത്രീകരണവും ആരംഭിക്കും. അത്*ലറ്റുകളുടെ സ്വര്*ണവേട്ടയുടെ കഥയാണ് ഇത്തവണ രാജേഷ് പിള്ള പറയുന്നത്.
ഇന്ത്യന്* സ്പോര്*ട്സ് ലോകത്തിന് വേണ്ടി ഒട്ടേറെ ഗോള്*ഡ് മെഡലുകള്* സ്വന്തമാക്കിയ പെണ്*കുട്ടികളുടെ ജീവിതമാണ് ‘ഗോള്*ഡ്’ പ്രമേയമാക്കുന്നത്.
ഇപ്പോള്* രഞ്ജിത് സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്* പ്രതിനായക വേഷത്തില്* അഭിനയിച്ചുവരികയാണ് ശങ്കര്* രാമകൃഷ്ണന്*. ഇതിനൊപ്പം ഗോള്*ഡിന്*റെ തിരക്കഥാരചനയും നടക്കുന്നുണ്ട്.
ട്രാഫിക്കിന് ശേഷം രാജേഷ് പിള്ളയുടെ ചിത്രം വരുന്നു എന്ന് കേട്ടതോടെ മലയാള സിനിമാ ആസ്വാദകര്* വലിയ പ്രതീക്ഷയിലാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks