- 
	
	
		
		
		
		
			 അടിച്ചുകസറാന്‍* സെവാഗ് തയ്യാര്‍*! അടിച്ചുകസറാന്‍* സെവാഗ് തയ്യാര്‍*!
			
				
					 
 
 ഐ പി എല്‍* അഞ്ചാം സീസണില്‍*  ഡല്*ഹി ഡെയര്‍**ഡെവിള്‍*സ് നായകന്* വിരേന്ദ്ര സെവാഗിന്റെ പ്രകടനം  ഏവരും  ഉറ്റുനോക്കും. കഴിഞ്ഞ കുറേ മത്സരങ്ങളിലായി മികച്ച പ്രകടനം  നടത്താനാകാത്തതിന്റെ കുറവ് പരിഹരിക്കാന്‍*  ലക്*ഷ്യമിട്ടാകും സെവാഗും  ബാറ്റിംഗിനിറങ്ങുക. കഴിഞ്ഞ ഏഷ്യാ കപ്പിനുള്ള ടീമില്‍* സെവാഗിന് അവസരം  ലഭിച്ചിരുന്നില്ല.  പരുക്കിനെ തുടര്‍*ന്നാണ് സെവാഗിനെ  ഒഴിവാക്കിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍* മോശം ഫോമും   ധോണിയോടുള്ള അഭിപ്രായഭിന്നതയുമൊക്കെയാണ് സെവാഗിന് അവസരം നിഷേധിക്കാന്‍*  കാരണമെന്നത് പരസ്യമായ  രഹസ്യമാണ്. ഇതൊക്കെക്കൊണ്ടുതന്നെ ഐ പി എല്ലില്‍*  മികച്ച പ്രകടനം പുറത്തെടുത്ത് സെവാഗിന് വിമര്*ശകര്*ക്ക്  മറുപടി  നല്*കേണ്ടതുണ്ട്.
 
 ഐ  പി എല്ലില്‍* തന്റെ സ്വതസിദ്ധമായ ബാറ്റിംഗ് രീതി തന്നെ പുറത്തെടുക്കുമെന്ന്  സെവാഗ് പറയുന്നു. ഞാന്‍* എന്റെ  ബാറ്റിംഗ് രീതിയില്‍* മാറ്റം വരുത്തില്ല.  എന്റെ കരിയറില്‍* ഒതുവരെ ഒരേ രീതിയിലാണ് ബാറ്റിംഗ് ചെയ്തത്. ഞാന്‍*   തന്നെയായിരിക്കും ഡല്*ഹിയുടെ ഇന്നിംഗ്സ് ഓപ്പണ്‍* ചെയ്യുക. ജയവര്*ധനെയൊക്കെ  ടീമിന്റെ ബാറ്റിംഗിന്  കരുത്തുപകരും- സെവാഗ് പറയുന്നു.
 
 കഴിഞ്ഞവര്‍*ഷം  ചില ആരോഗ്യ പ്രശ്നങ്ങളെ തുടര്‍*ന്ന് ഞാന്‍* ബൌള്‍* ചെയ്തിരുന്നില്ല. എന്നാല്‍*  ഞാന്‍* ഇത്തവണ ത്രിരാഷ്ട്ര  പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും ടീം  ഇന്ത്യക്ക് വേണ്ടി ബൌള്‍* ചെയ്തു. അതില്‍* ഞാന്‍* സന്തോഷവാനാണ്. ഈ  സീസണില്‍*  ഞാന്‍* ഡല്*ഹിക്ക് വേണ്ടി ബൌള്‍* ചെയ്യും- സെവാഗ് പറഞ്ഞു.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks