അവര്* വീണ്ടും വരുന്നു .............."ജോസഫ്* അലക്സ്* ഐ എ എസും" "ഭരത് ചന്ദ്രന്* ഐ പ എസ്സും "



‘ദി കിംഗ് ആന്*റ് ദി കമ്മീഷണര്*’ തിയേറ്ററുകളിലെത്തിയിട്ട് ഒരാഴ്ചയോളമാകുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. വമ്പന്* ഇനിഷ്യല്* കളക്ഷന്* നേടിയ സിനിമയുടെ ബോക്സോഫീസ് ഭാവി പ്രവചിക്കാന്* സമയമായിട്ടില്ല. എങ്കിലും മുടക്കുമുതല്* തിരിച്ചുപിടിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോള്* സിനിമാലോകത്ത് പരക്കുന്ന അഭ്യൂഹം, മമ്മൂട്ടിയുടെയും സുരേഷ്ഗോപിയുടെയും ഈ ഫയര്*ബ്രാന്*ഡ് കഥാപാത്രങ്ങള്*, ജോസഫ് അലക്സും ഭരത്ചന്ദ്രനും വീണ്ടും ഒന്നിക്കും എന്നാണ്. അന്താരാഷ്ട്രതലത്തിലുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഒരു സബ്ജക്ടിനായുള്ള പ്രൊജക്ടില്* രണ്ടു കഥാപാത്രങ്ങളെയും കൊണ്ടുവരാനാണ് പരിപാടി.

ലോകരാജ്യങ്ങള്*ക്ക് പേടിസ്വപ്നമായി ഇന്ത്യയുടെ സംഭാവന, മോസ്റ്റ് വാണ്ടഡ് അണ്ടര്*വേള്*ഡ് കിംഗ് ദാവൂദ് ഇബ്രാഹിമിനെ വേട്ടയാടാന്* ഇന്ത്യയില്* നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരെ നിയമിക്കുന്നു. അത് മറ്റാരുമല്ല, ജോസഫ് അലക്സും ഭരത്ചന്ദ്രനും തന്നെ. ഇന്ത്യന്* പ്രധാനമന്ത്രിയുടെ നിര്*ദ്ദേശമനുസരിച്ച് ദാവൂദിനെ വലയില്* വീഴ്ത്താനുള്ള അവരുടെ നീക്കങ്ങളായിരിക്കും സിനിമയുടെ പ്രമേയം. ‘ഓപ്പറേഷന്* ഡി’ എന്തായാലും മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു ‘മാഫിയാ ഫിലിം’ ആയിരിക്കുമെന്നാണ് സൂചന.

എന്തായാലും അടുത്തൊന്നും ഈ പ്രൊജക്ട് ആരംഭിക്കില്ലെന്നാണ് അറിയുന്നത്. ഷാജി കൈലാസ് ഇപ്പോള്* ‘സിംഹാസനം’ എന്ന പ്രൊജക്ടിന്*റെ തിരക്കിലാണ്. രണ്*ജി പണിക്കര്* തിരക്കഥ പൂര്*ത്തിയാക്കിയാല്* അടുത്ത വര്*ഷം ‘ഓപ്പറേഷന്* ഡി’ സംഭവിച്ചേക്കാം.