പ്രണയകഥയിലൂടെ ദുല്*ഖര്* മുന്നോട്ട്


താരപുത്രന്* ദുല്*ഖര്* സല്*മാന്റെ അടുത്ത ചിത്രം സംഗീതപ്രാധാന്യമുള്ള ഒരു പ്രണയകഥയാണ്. വിസിഐ പ്രൊഡക്ഷന്*സിന്റെ ബാനറില്* വി.സി.ഇസ്മയില്* നിര്*മ്മിക്കുന്ന വര്*ഷം എന്ന ചിത്രം. സംവിധാനം നിര്*വ്വഹിക്കുന്നത് നവാഗതനായ കണ്ണന്*.

തമിഴിലെ പ്രശസ്തനായ ക്യാമറമാന്* കതിരാണ് ഛായാഗ്രഹണം നിര്*വ്വഹിക്കുന്നത്. ശശികുമാര്* സംവിധാനം ചെയ്ത സുബ്രഹ്മണ്യപുരം, നാടോടികള്* എന്നീചിത്രങ്ങളില്* ക്യാമറ ചലിപ്പിച്ചതിലൂടെയാണ് കതിര് ശ്രദ്ധിക്കപ്പെടുന്നത്. സംഗീത പ്രാധാന്യമുള്ള വര്*ഷത്തിന്റെ തിരക്കഥയൊരുക്കുന്നത് നവാഗതയായ ലക്ഷ്മിയും സംവിധായകന്* കണ്ണനും ചേര്*ന്നാണ്. നായികയെ തീരുമാനമായിട്ടില്ല.

ഉസ്താദ് ഹോട്ടലിനുശേഷം ഉടനെ ഒരു സിനിമയിലേക്കില്ലെന്നായിരുന്നു സല്*മാന്റെ തീരുമാനമെങ്കിലും ഒട്ടേറെ ഓഫറുകള്* പുതിയ നായകനെ തേടിവന്നു കൊണ്ടിരിക്കുന്നു. ചാടികേറി അഭിനയിച്ച് അച്ഛന്റെ പേരുകൂടികളയാന്* എന്തായാലും ദുല്*ക്കര്* തയ്യാറല്ല.

ഓഫറുകള്* ഒരുപാടുണ്ടെങ്കിലും താന്* വളരെ സെലക്ടീവായാണ് നീങ്ങുന്നതെന്നാണ് സല്*മാന്റെ പക്ഷം. സെക്കന്റ് ഷോ ശ്രദ്ധിക്കപ്പെട്ടതോടെ നടന്* എന്നനിലയില്* അടയാളപ്പെടുത്തപ്പെട്ട ദുല്*ഖര്* ഉസ്താദ് ഹോട്ടല്* റിലീസാവുന്നതോടെ തന്റെ പ്രൊഫഷന്* ഏതെന്ന കാര്യത്തില്* അടിവരയിടും.