‘ട്രാഫിക്’ ഒരു വിസ്മയമായിരുന്നു. ഹൃദയത്തില്* സൂക്ഷിക്കാന്* എന്ന പരാജയചിത്രം സംവിധാനം ചെയ്ത രാജേഷ് പിള്ള ‘ട്രാഫിക്’ പോലെ ഒരു അത്ഭുതം സൃഷ്ടിക്കും എന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. തിരക്കഥയിലും സംവിധാനത്തിലും സങ്കേതികതയിലും മികവുപുലര്*ത്തിയ ഈ സിനിമയോടെ രാജേഷ് പിള്ളയുടെ കരിയര്* തന്നെ മാറുകയായിരുന്നു.

തന്*റെ അടുത്ത മലയാള ചിത്രത്തിന്*റെ പണിപ്പുരയിലാണ് ഇപ്പോള്* രാജേഷ് പിള്ള. ‘ഗോള്*ഡ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ ശങ്കര്* രാമകൃഷ്ണനാണ്. കുഞ്ചാക്കോ ബോബനും പൃഥ്വിരാജും നായകന്**മാരാകുന്നു. നായികമാരുടെ പട്ടികയില്* കോ ഫെയിം കാര്*ത്തിക, ശ്വേത മേനോന്* എന്നിവരുണ്ട്.

ഈ പ്രൊജക്ട് സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു വാര്*ത്ത ഇപ്പോള്* ലഭിച്ചിരിക്കുന്നു. ഗോള്*ഡില്* മോഹന്*ലാലും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് അത്. നായകന്* അല്ലെങ്കിലും കഥയില്* വഴിത്തിരിവുണ്ടാകുന്നത് ഈ കഥാപാത്രത്തിലൂടെയാണ്.

രഞ്ജിത് സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തിന്*റെ ലൊക്കേഷനിലെത്തിയാണ് രാജേഷ് പിള്ള ഗോള്*ഡിന്*റെ കഥ മോഹന്*ലാലിനോട് പറഞ്ഞത്. രഞ്ജിത്തിന്*റെ സാന്നിധ്യത്തില്* മോഹന്*ലാലിനോട് കഥ പറയാന്* കഴിഞ്ഞതിനെ വളരെ മൂല്യമുള്ള ഒരു അനുഭവമായാണ് രാജേഷ് പിള്ള വെളിപ്പെടുത്തിയത്.

കഥ ഇഷ്ടമായ മോഹന്*ലാല്* അപ്പോള്* തന്നെ ആവശ്യമായ ഡേറ്റും നല്*കി. ‘ട്രാഫിക്’ ഹിന്ദി റീമേക്ക് മാറ്റിവച്ച് ‘ഗോള്*ഡ്’ ചിത്രീകരണം തുടങ്ങാനാണ് രാജേഷ് പിള്ള ഇപ്പോള്* ആലോചിക്കുന്നത്.