കുന്നും മലയും കുളിരും ചൂടും മഴയും വേനലും
വക വെക്കാതെ ഞാന്* നിങ്ങളില്* വന്നു ചേരുന്നു
ഉറക്ക ചടവുമായ് പുലരിയില്* ഞാന്* മുറ്റത്ത്*
വന്നു വീഴുമ്പോള്*
പുതിയ അറിവുകള്* അറിയുവാന്* എന്നെ മാറോട്
ചേര്*ത്ത് തുറക്കുമ്പോള്*
നിര്*വൃതി അണയുന്നു എന്* മനം
ആകാംഷയില്* , വിഷാദത്തില്* , പൊട്ടിച്ചിരിയില്*
നിങ്ങളോടൊപ്പം ഞാന്* പങ്കു ചേരുന്നു
രുചിയും മണവും ഏകി വലിച്ചെറിയപ്പെട്ട ഞാന്*
പുതു മണം നഷ്ടപ്പെട്ട് ചുരുണ്ട് കൂടുന്ന ഞാന്*
വലിച്ചെടുത്ത് ഉപയോഗ യോഗ്യമാക്കുമ്പോള്*
കറിവേപ്പില പോലെ ഞാനും
ദിനങ്ങള്* നീങ്ങവേ പാഴ്വസ്തു ആകുന്നു ഞാന്*
തീയില്* എരിഞ്ഞു അടങ്ങവേ
കര്*ത്തവ്യം നിറവേറ്റി സംതൃപ്തി അടയുന്നു ഞാന്* ..
എങ്കിലും ഞങ്ങള്* താന്* സഖിമാര്* വീണ്ടും നിങ്ങളെ തേടി
ഇന്നും വരുന്നു എന്നും വരും വരാതിരിക്കാന്* ആവില്ലല്ലോ ഞങ്ങള്ക്ക്


Keywords:stories, poems,kavithakal, malayalam kavithakal, pathrathinte vishadham