വാച്ചായി കൈത്തണ്ടയില്* കെട്ടാന്* മാത്രമല്ല ബര്*ഗാന്റെ പുതിയ വാച്ചുകളുടെ ഉപയോഗം. ഇവ മൊബൈല്* ഫോണ്* ആയി ഉപയോഗിക്കുകയും ചെയ്യാം. ഫോണ്* വിളിക്കാനും എസ് എം എസ് അയക്കാനുമൊക്കെ സൌകര്യം ഉള്ളതാണ് ഹോളണ്ട് ആസ്ഥാനമാക്കി പ്രവര്*ത്തിക്കുന്ന റിസ്റ്റ് വാച്ച് കമ്പനി ബര്*ഗിന്റെ പുതിയ വാച്ചുകള്*. ഇത്തരം വാച്ചുകള്* ബര്*ഗ് ഇന്ത്യന്* വിപണിയില്* എത്തിച്ചു.

ഡല്*ഹിയിലെ കിര്*ത്തി നഗര്* മുമെന്റ്*സ് മാളില്* ബര്*ഗിന്റെ പുതിയ ഷോറൂം തുറന്നിട്ടൂണ്ട്. ബര്*ഗ് 9, ബര്*ഗ് 10, ബര്*ഗ് 11, ബര്*ഗ് 12, ബര്*ഗ് 13 എന്നിങ്ങനെയുള്ള മോഡലുകളിലുള്ള റിസ്റ്റ് വാച്ചുകളാണ് കമ്പനി ഇന്ത്യന്* വിപണിയില്* എത്തിച്ചിരിക്കുന്നത്. 9,000 മുതല്* 24,000 വരെയാണ് വില.

എല്ലാ വാച്ച് ഫോണുകള്*ക്കും ബ്ലൂടൂത്ത് കണക്ടീവിറ്റി സൌകര്യമുണ്ട്. മള്*ട്ടിമീഡിയ മൊബൈല്* ഫോണ്* സൌകര്യമുള്ളവയാണ് ഈ വാച്ചുകളെന്നും കമ്പനി അറിയിച്ചു.

ഡല്*ഹിക്ക് പുറമേ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ഉടന്* തന്നെ കമ്പനി ഷൂറൂം തുറക്കുമെന്ന് അധികൃതര്* അറിയിച്ചു.


Keywords:Bluetooth,Multimedia, Company showroom,SMS,movements mall,business news,Burg launches wrist watch, mobile phones,India