-
ഉച്ചിയിലെത്തിയ ചാക്കോച്ചന് പാരകള്*
ഉച്ചിയിലെത്തിയ ചാക്കോച്ചന് പാരകള്*
പാലുണ്ണിയായി ആദ്യം മീന്* വണ്ടിയില്*, പിന്നെ ആന വണ്ടിയിലെ കണ്ടക്ടര്*, ഇപ്പോ കവുങ്ങിന്റെ ഉച്ചിയില്* ഒരു കാലത്ത് ക്യാമ്പസുകളുടെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റ കരിയര്* മേലോട്ടാണെന്നതിന് ഇതുതന്നെ തെളിവ്.
മോളിവുഡിലെ ഏറ്റവും വലിയ തറവാടിയെന്നാണ് ചാക്കോച്ചനെ വിശേഷിപ്പിയ്ക്കുന്നത്. ഊണിലും ഉറക്കത്തിലും സിനിമ സിനിമ എന്ന ചിന്തയില്* ജീവിയ്ക്കുന്ന ഉദയ കുടുംബത്തിലെ പുത്തന്* തലമുറക്കാരന് ബാല്യത്തില്* അഭിനയത്തോട് വലിയ ക്രേസെന്നുമായിരുന്നില്ല. പാച്ചിക്ക അഭിനയിക്കാന്* വിളിച്ചപ്പോ എന്തും വരട്ടെയെന്നങ്ങു കരുതി അഭിനയിച്ചു. അനിയത്തിപ്രാവിന്റൈ കാമുകനെ മലയാളി നാട്ടിലെ സുന്ദരിമാര്* ഏറ്റെടുത്തതോടെ താരമായി.
പിന്നെ കുറെക്കാലം രാജകുമാരനായ ഈ തറവാടി വാണു. സിനിമയിലെ അപ്രിയ സത്യങ്ങള്* കണ്ടപ്പോഴൊന്നും പ്രതികരിയ്ക്കാന്* പോകാതെ മൗനം പാലിച്ചു. പിന്നീട് എപ്പോഴോ ആരൊക്കെയോ ചേര്*ന്ന് കുമാരനെ ഒതുക്കി. ഒതുക്കിയവരുടെ അടുത്ത് പോയി കാലുപിടിയ്ക്കാനും വണങ്ങാനൊന്നും മെനക്കെടാതെ ജീവിയ്ക്കാന്* മറ്റുവഴികള്* തേടുകയാണ് താരം ചെയ്തത്. സ്ഥലക്കച്ചവടവും മറ്റുമായി സിനിമയില്* നിന്ന് കുറച്ചുകാലം വിട്ടുനില്*ക്കേണ്ടി വന്നു. ഇതിനിടെ ഒരു ആരാധികയെ നടന്* ജീവിതസഖിയാക്കിയിരുന്നു.
കുറച്ചുകാലം മുമ്പ് ആരെയും അസൂയപ്പെടുത്തുന്നൊരു തിരിച്ചുവരവ് നടത്തി കുഞ്ചാക്കോ. അടിപൊളി ബൈക്കില്* നിന്നും മണ്ണിലിറങ്ങി പാലുണ്ണിയായും ബസ് കണ്ടക്ടറുമായുമൊക്കെയാണ് ചാക്കോച്ചന്* നാട്ടുകാരെ വീഴ്ത്തിയത്. രണ്ടാം വരവില്* അഭിനയിച്ച സിനിമകള്* ഹിറ്റും സൂപ്പര്*ഹിറ്റുമാക്കാന്* ഇദ്ദേഹത്തിന് കഴിഞ്ഞു.
അഹങ്കരിയ്ക്കാന്* ആവോളമുണ്ടായിട്ടും അതിനൊന്നും മെനക്കെടാതെ 'പ്രിയ'ഭാര്യയുമൊത്ത് അടങ്ങിയൊതുങ്ങി ജീവിയ്ക്കുകയാണ് ചാക്കോച്ചന്* ചെയ്തത്. കവുങ്ങിന്റെ ഉച്ചിയിലെന്ന പോലെ കരിയറിന്റെ ഉച്ചിയിലെത്തി നില്*ക്കുന്ന ചാക്കോച്ചനെതിരെ ഒരു പ്രചാരണം ഇപ്പോള്* പൊട്ടിപ്പുറപ്പെട്ടിരിയ്ക്കുന്നു.
ഓര്*ഡിനറിയ്ക്ക് ശേഷം സൂപ്പര്* എക്*സ്പ്രസിന്റെ പ്രതിഫലമാണത്രേ നടന്* ചോദിയ്ക്കുന്നത്. അടുപ്പക്കാരോട് ഡേറ്റ് ഇല്ലെന്നും നടന്* പറയുന്നുണ്ടെന്നും ചില പാരകള്* കുപ്രചാരണം നടത്തുന്നുണ്ട്.
എന്നാലിതെല്ലാം ഓഹരി വിപണി പോലെ മൂക്കുകുത്തി വീണ ഒരു നടനെ ഉയര്*ത്താനുള്ള കളിയാണെന്നാണ് അണിയറയിലെ സംസാരം. ഈ പാരകളെ അതിജീവിച്ച് മുന്നേറാന്* ചാക്കോച്ചന് കഴിയുമെന്ന് തന്നെ നമുക്ക് കരുതാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks