Results 1 to 2 of 2

Thread: സച്ചിന് പിറന്നാള്* സമ്മാനം; 10 രൂപ നോട്ട്

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default സച്ചിന് പിറന്നാള്* സമ്മാനം; 10 രൂപ നോട്ട്


    ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്*ക്ക് നിരവധി സമ്മാനങ്ങള്* പലരില്* നിന്നായി ലഭിച്ചിട്ടുണ്ട്. പ്രമുഖരില്* നിന്നും ആരാധകരില്* നിന്നും മറ്റും പല സമ്മാനങ്ങള്*. വിലമതിക്കാനാകാത്ത പല സമ്മാനങ്ങള്*. എന്നാല്* ഗുജറാത്തുകാരനായ രതിലാല്* പാര്*മര്* സച്ചിന് നല്*കാന്* തീരുമാനിച്ച സമ്മാനം ഇതില്* നിന്നെല്ലാം വ്യത്യസ്തമായിരിക്കും. പത്തു രൂപയുടെ ഇന്ത്യന്* കറന്*സിയാണ് രതിലാല്* സച്ചിനായി കരുതിവച്ചിരിക്കുന്നത്.

    വെറും പത്തുരൂപയുടെ നോട്ടെന്ന് കരുതി പരിഹസിക്കാന്* വരട്ടെ. നോട്ടിന്റെ നമ്പര്* സച്ചിന്റെ മുപ്പത്തിയൊന്*പതാം ജന്മദിനത്തിന്റെ തീയതിയാണ്* - 240412. എന്താ ഈ നോട്ടിന്റെ വില പത്തുരൂപയില്* ഒതുക്കാനാകുമോ? ഇനിയും സച്ചിന്റെ ജീവിതവുമായി ബന്ധപ്പെട്ട നോട്ടുകള്* ശേഖരിക്കാനുള്ള ശ്രമത്തിലാണ് രതിലാല്*. സച്ചിന്* ജനിച്ച തീയ്യതി, നൂറു സെഞ്ച്വറി തികച്ച ദിവസം എന്നിങ്ങനെ, സച്ചിന്റെ ജീവിതത്തിലെ പ്രധാന ദിവസങ്ങളുടെയൊക്കെ നമ്പരുള്ള നോട്ടുകള്* ശേഖരിച്ച് ക്രിക്കറ്റ് ഇതിഹാസത്തിന് സമ്മാനിക്കുകയാണ് രതിലാലിന്റെ ലക്*ഷ്യം.

    രതിലാല്* ആകെ ഒരു തവണ മാത്രമേ സച്ചിനെ നേരില്* കണ്ടിട്ടുള്ളൂ. 2010ല്* അഹമ്മദാബാദില്* നടന്ന ഇന്ത്യാ - ന്യൂസിലാന്*ഡ് മത്സരത്തിനിടെയാണ് രതിലാല്* സച്ചിനെ നേരില്* കണ്ടത്. അന്നും സച്ചിന്റെ നേട്ടവുമായി ബന്*ധപ്പെട്ട തീയ്യതി വരുന്ന ഒരു നോട്ട്* അദ്ദേഹത്തിന്* സമ്മാനിച്ചിരുന്നു. ഇനി സച്ചിനെ കാണുമ്പോള്* ക്രിക്കറ്റ് ഇതിഹാസത്തിന്റെ കരിയറിലെ നേട്ടങ്ങളുമായി ബന്ധപ്പെട്ട നമ്പറുകളുള്ള നോട്ടുകള്* സമ്മാനിക്കണമെന്നാണ് രതിലാലിന്റെ ആഗ്രഹം.


    Sachin Tendulkar:More Pictures



    'Keywords:Rathilal, cricket player, little master birth day, Noteworthy' birthday gift ,Sachin Tendulkar

  2. #2
    Join Date
    Feb 2007
    Posts
    26,214

    Default

    Happy birthday sachin

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •