തന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവര്* രാം ലഖാന്റെ മകന്റെ വിവാഹത്തിനെത്തുമെന്ന് ഉറപ്പുനല്*കിയ ബോളിവുഡ് താരം അമീര്*ഖാന്* വാക്കുപാലിച്ചു. വാരാണസിയില്* ആമിറിനെ കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് വിവാഹവേദി തകരുകയും ചെയ്തു. ഒപ്പം ആമിറും താഴെവീണു. എന്നാല്* അദ്ദേഹം പോറല്* പോലും ഏല്*ക്കാതെ രക്ഷപ്പെട്ടു.

രാത്രി ഒമ്പതരയോടെയാണു വാരാണസിയിലെ മെഹ് മര്*ഗന്*ജിലുള്ള ചൌരസ്യ വിവാഹമണ്ഡപത്തില്* താരം എത്തിയത്. പറഞ്ഞതില്* അല്പം വൈകിയാണ് അദ്ദേഹം എത്തിയത്. തുടര്*ന്ന് വധൂവരന്മാര്*ക്ക് ആശംസകള്* നേര്*ന്നു. അവര്*ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിനിടെ താരത്തെ ഒരുനോക്കു കാണാന്* ആളുകള്* തിരക്കുകൂട്ടിയപ്പോഴാണ് വിവാദവേദി തകര്*ന്നത്.

റിക്ഷാ ഡ്രൈവറായ രാം ലഖാനെ ആമിര്* പരിചയപ്പെട്ടത് രണ്ടര വര്*ഷം മുമ്പാണ്. ‘3 ഇഡിയറ്റ്സ്‘ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി ആമിര്* രാജ്യവ്യാപക പര്യടനം നടത്തിയിരുന്നു. അംഗരക്ഷകരൊന്നുമില്ലാതെ ആമിര്* വേഷം മാറി നടന്ന വേളയില്* വാരാണസിയില്* വച്ചായിരുന്നു ലഖാനെ കണ്ടുമുട്ടിയത്. മൂന്ന് വര്*ഷം കഴിയുമ്പോഴേക്കും താരവും റിക്ഷാ ഡ്രൈവറും തമ്മിലുള്ള സൌഹൃദം ദൃഢമായി. അങ്ങനെയാണ് തന്റെ മകന്റെ വിവാഹത്തിന് ആമിറിനെ ക്ഷണിക്കാനായി ലഖാന്* മുംബൈയിലെത്തിയത്.

Aamir Khan:More Stills


Keywords:3 Idiots, Lakhan,wedding,Aamir Khan Falls off Stage , Auto Driver's Son's Wedding