കേരളത്തിലെ ഭാഷാവ്യതിയാനങ്ങളെ ഉള്*ക്കൊണ്ട് അവതരിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അത് വിധേയനിലും കോട്ടയം കുഞ്ഞച്ചനിലും അമരത്തിലും രാജമാണിക്യത്തിലും പ്രാഞ്ചിയേട്ടനിലുമൊക്കെ നമ്മള്* കണ്ടതാണ്. വിവിധതരം സ്ലാംഗുകള്* ഇത്ര പൂര്*ണതയോടെ അവതരിപ്പിച്ച മറ്റൊരു നടനെ മലയാളത്തില്* ചൂണ്ടിക്കാണിക്കാന്* കഴിയില്ല.

മമ്മൂട്ടി തൃശൂര്* ഭാഷ സംസാരിക്കുന്നത് കേള്*ക്കാന്* പ്രത്യേക ഇമ്പമാണ്. അതുതന്നെയാണ് പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ് എന്ന സിനിമയെ ഇത്രയേറെ ജനപ്രിയമാക്കിയതും. അരിപ്രാഞ്ചിയുടെ ആ സ്റ്റൈലന്* പ്രയോഗങ്ങള്* സിനിമാപ്രേമികള്* ഇപ്പോഴും അനുകരിക്കാറുണ്ട്. എന്തായാലും മമ്മൂട്ടി ഉജ്ജ്വലമാക്കിയ തൃശൂര്* വാമൊഴി വഴക്കങ്ങള്* ജയറാമും പരീക്ഷിക്കാനൊരുങ്ങുകയാണ്.

എം പത്മകുമാര്* സംവിധാനം ചെയ്യുന്ന ‘തിരുവമ്പാടി തമ്പാന്*’ എന്ന ചിത്രത്തിലാണ് ജയറാം തൃശൂര്* ഭാഷയില്* സംസാരിക്കുന്നത്. സിനിമ പൂര്*ണമായും ഈ സ്ലാംഗിലാണ് ജയറാം ഡബ് ചെയ്തിരിക്കുന്നത്. തനതായ തൃശൂര്* ഭാഷ സംസാരിക്കുന്നവരോടൊപ്പം രണ്ടാഴ്ച താമസിച്ചു പഠിച്ചാണ് ജയറാം തിരുവമ്പാടി തമ്പാനില്* ഡബ് ചെയ്തത്.

എന്തായാലും പ്രാഞ്ചിയേട്ടന്*റെ തൃശൂര്* ഭാഷയെ തിരുവമ്പാടി തമ്പാന്* വെല്ലുമോ എന്ന് കാത്തിരുന്നു കാണാം. ചില പ്രത്യേക കാരണങ്ങള്* കൊണ്ട് തിരുവമ്പാടി തമ്പാന്*റെ റിലീസ് നീണ്ടുപോകുകയാണ്. ഉടന്* തന്നെ ചിത്രം പ്രദര്*ശനത്തിനെത്തുമെന്ന് പ്രതീക്ഷിക്കാം.

വാല്*ക്കഷണം: തൂവാനത്തുമ്പികള്* എന്ന പത്മരാജന്* ചിത്രത്തില്* മോഹന്*ലാല്* തൃശൂര്* ഭാഷയിലാണ് സംസാരിച്ചത്. മണ്ണാറത്തൊടി ജയകൃഷ്ണന്* എന്ന കഥാപാത്രത്തെ മലയാളികള്* ഇത്രയധികം സ്നേഹിക്കുന്നത് ആ ഭാഷയുടെ പ്രത്യേകത കൊണ്ടുകൂടിയാണ്.