മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന ‘അരിവാള്* ചുറ്റിക നക്ഷത്രം’ ഈ വര്*ഷം അവസാനം നടക്കും. അമല്* നീരദ് ഇപ്പോള്* ചെയ്തുകൊണ്ടിരിക്കുന്ന ബാച്ച്ലര്* പാര്*ട്ടിയുടെ റിലീസിന് ശേഷമായിരിക്കും ‘അരിവാള്* ചുറ്റിക നക്ഷത്രം’ തുടങ്ങുക. ചിത്രം 2013 ആദ്യം റിലീസ് ചെയ്യും.

1950 കാലഘട്ടത്തില്* കഥ പറയുന്ന ചിത്രമായിരുന്നു ‘അരിവാള്* ചുറ്റിക നക്ഷത്രം’. എന്നാല്* പഴയ കാലഘട്ടത്തിലെ കഥ പറഞ്ഞ ‘വെനീസിലെ വ്യാപാരി’ വലിയ ഓളം തീര്*ക്കാതെ പോയതോടെ ഈ സിനിമയും മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്* സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് അണിയറപ്രവര്*ത്തകര്* അറിയിച്ചു.

സ്വാതന്ത്ര്യലബ്*ധിക്ക് ശേഷവും കേരളപ്പിറവിക്കുമുമ്പുമുള്ള കേരളപശ്ചാത്തലത്തിലാണ് അരിവാള്* ചുറ്റിക നക്ഷത്രം കഥ പറയുന്നത്. മമ്മൂട്ടി ഈ ചിത്രത്തില്* നായകനാണെങ്കില്* പൃഥ്വിരാജ് വില്ലനാണ്.

പേര് സൂചിപ്പിക്കുന്നതുപോലെ അമ്പതുകളില്* കേരളത്തില്* തിളച്ചുമറിഞ്ഞ രാഷ്ട്രീയം ഈ സിനിമ ചര്*ച്ച ചെയ്യും എന്നുറപ്പാണ്. ‘ഉറുമി’യെഴുതി പൃഥ്വിരാജിന്*റെ ഇഷ്ടക്കാരനായി മാറിയ ശങ്കര്* രാമകൃഷ്ണനാണ് ‘അരിവാള്* ചുറ്റിക നക്ഷത്രം’ രചിക്കുന്നത്.

പൃഥ്വിയുടെ നേതൃത്വത്തിലുള്ള ‘ആഗസ്റ്റ് സിനിമ’ എന്ന നിര്*മ്മാണക്കമ്പനിയാണ് ഈ പ്രൊജക്ടിന് ചുക്കാന്* പിടിക്കുന്നത്. മലയാളത്തിലെ വന്* താരങ്ങളും ഇന്ത്യന്* സിനിമയിലെ പ്രമുഖരും അണിനിരക്കുന്ന ചിത്രത്തിന്*റെ കഥ അമല്* നീരദിന്*റേതാണ്. ക്യാമറ കൈകാര്യം ചെയ്യുന്നതും അമല്* നീരദ് തന്നെ.

ഇതൊരു ത്രില്ലറാണെന്ന സൂചനകളും അണിയറ പ്രവര്*ത്തകര്* നല്*കുന്നുണ്ട്. 25 കോടി രൂപയോളം മുതല്*മുടക്കു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വണ്**വേ ടിക്കറ്റ്, പോക്കിരിരാജ എന്നീ സിനിമകളിലാണ് ഇതിനുമുമ്പ് മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ചിട്ടുള്ളത്. ഇതില്* പോക്കിരിരാജ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്* ഒന്നായിരുന്നു.