- 
	
	
		
		
		
		
			
 എന്‍*റെ മദ്യപാനത്തേക്കുറിച്ച് പറയുന്നു, ദ
		
		
				
					
					
				
				
					
				
		
			
				
					എന്‍*റെ മദ്യപാനത്തേക്കുറിച്ച് പറയുന്നു, ദാഹത്തേക്കുറിച്ച് ആരും ചിന്തിക്കുന്നതേയില്ല!

“എന്‍*റെ  മദ്യപാനത്തേക്കുറിച്ച് ഏറെ പറയുന്നവര്‍* എന്‍*റെ ദാഹത്തേക്കുറിച്ച്  ചിന്തിക്കുന്നതേയില്ല” - പേരറിയാത്ത ഒരു മദ്യപന്*റെ വാക്കുകള്‍*. രഘുനന്ദന്*  എന്ന മനുഷ്യന്*റെ ജീവിതം മുഴുവനുണ്ട് ഈ വാക്കുകളില്‍*. അയാള്‍*  മദ്യപാനിയാണ്. ലഹരിജീവിതമാണ് അയാള്‍* നയിക്കുന്നത്. എന്നാല്‍* അയാളുടെ  ദാഹത്തേക്കുറിച്ച് ചിന്തിക്കാന്‍* ആരുമുണ്ടായിരുന്നില്ല.
‘സ്പിരിറ്റ്’  എന്ന ചിത്രത്തില്‍* മോഹന്‍*ലാല്‍* രഘുനന്ദനായി മാറുന്നു. രഞ്ജിത് എന്ന  മാന്ത്രികന്* നല്*കിയ പുതിയ പരിവേഷം. മദ്യപനും പുകവലിക്കാരനുമായ  രഘുനന്ദന്*. അയാള്‍* ആരാണ് എന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടിയില്ല.  ഇപ്പോള്‍* അയാള്‍* ഒരു ഇംഗ്ലീഷ് നോവല്‍* എഴുതിക്കൊണ്ടിരിക്കുകയാണ്  എന്നുമാത്രമറിയാം. നോവലിന് ടൈറ്റില്‍* - സ്പിരിറ്റ്!
“ഞാന്‍*  ഒരു കുന്നിന്**ചെരുവില്‍* നില്*ക്കുന്ന ഒരു കഥാപാത്രത്തെയാണ്  രൂപപ്പെടുത്തുന്നതെങ്കില്‍* ലാലില്‍* നിന്ന് എനിക്ക് തിരികെ ലഭിക്കുക  കുന്നിന്**മുകളില്‍* എത്തിനില്*ക്കുന്ന കഥാപാത്രത്തെയാണ്. എന്നെ ഏറെ  വിസ്മയിപ്പിച്ചിട്ടുള്ള പ്രതിഭയാണ് മോഹന്‍*ലാല്‍*” - രഞ്ജിത് പറയുന്നു.  സ്പിരിറ്റിന്*റെ ചിത്രീകരണം വെറും 31 ദിവസം കൊണ്ടാണ് രഞ്ജിത്  പൂര്*ത്തിയാക്കിയത്. ഇത് മദ്യത്തിനടിമയായ രഘുനന്ദന്*റെ കഥയല്ല, ലഹരിയുടെ  ഇറവിടം തേടിയുള്ള അയാളുടെ യാത്രയാണ്. 
മോഹന്‍*ലാല്‍*  2012ലെ ചിത്രങ്ങള്‍* പ്ലാന്‍* ചെയ്യുമ്പോള്‍* ‘സ്പിരിറ്റ്’ എന്ന  പ്രൊജക്ടിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എന്നാല്‍* രഞ്ജിത്  ലാലിനടുത്തെത്തി ഈ കഥ പറഞ്ഞതോടെ മറ്റെല്ലാ തിരക്കുകളും മാറ്റി സ്പിരിറ്റ്  ഉടന്‍* തുടങ്ങാമെന്ന് സമ്മതിച്ചു. ഗ്രാന്‍*റ്*മാസ്റ്റര്‍*  പൂര്*ത്തിയാക്കിയയുടന്* ലാല്‍* സ്പിരിറ്റില്‍* ജോയിന്‍* ചെയ്യുകയും ചെയ്തു. 
ക്യാപിറ്റോള്‍*  തിയേറ്ററിന്*റെ ബാനറില്‍* രഞ്ജിത് തന്നെ സ്പിരിറ്റ്  നിര്*മ്മിക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍* ആന്‍*റണി  പെരുമ്പാവൂരിന്*റെ ആശീര്*വാദ് സിനിമാസ് ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു.
“എല്ലാ കാര്യത്തിലും ഒരു സ്പിരിറ്റ് കാണുന്നയാളാണ് ഞാന്‍*. ഈ ചിത്രത്തിലും അതുണ്ടാവും” - മോഹന്‍*ലാല്‍* പറയുന്നു.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks