-
പ്രണയസൗഹൃദം

ആകാശം വിട്ടു മേഘങ്ങള്* ഭൂമിയിലോട്ടു
പെയ്തിറങ്ങിയപ്പോള്* അവള്* മഴയോട് കൂട്ടുകൂടി...
ദിക്കുകളില്* നിന്ന് ദിക്കുകളിലേക്ക് സഞ്ചരിച്ചിരുന്ന
കാറ്റ് വന്നു തൊട്ടപ്പോഴും അവള്* കൂട്ടുകൂടി...
ചില രാത്രികളില്* നിലാവ് ജനാലയിലൂടെ
എത്തി നോക്കിയപ്പോള്* അവിടെയും തുടങ്ങി ഒരു സൗഹൃദം
പിന്നെയും ചില സൗഹൃദങ്ങള്*...
അതിനിടയില്* പ്രണയം കടന്നു വന്നു...
തുടക്കത്തില്* പ്രണയത്തിന് സൗഹൃദത്തേക്കാള്*
മധുരമുള്ളതായി തോന്നി അവള്*ക്ക്...
ആ പ്രണയം തന്നെ പിന്നീട് സൗഹൃദത്തേക്കാള്* അവളെ
നോവിക്കാനും കഴിയുമെന്ന് തെളിയിച്ചു.
എല്ലാം വലിച്ചെറിഞ്ഞു പഴയ സുഹൃത്തുക്കളുടെ
അടുത്തേക്ക് ഓടിയണയാന്* അവള്* ആശിച്ചു...
പക്ഷെ പ്രണയം അവളെ അവരില്* നിന്നെല്ലാം അകറ്റിയിരുന്നു...
എല്ലാം വലിച്ചെറിയുക എന്നുള്ളതും അത്ര എളുപ്പമല്ലായിരുന്നു.
പിന്നീട് കൂട്ടുകൂടാന്* ഏകാന്തത മാത്രം അവശേഷിച്ചു.
Keywords:pranayasouhrudham, kavithakal, poems, love story,malayalam kavithakal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks