ചെന്നൈയെ തകര്*ത്ത് കൊല്*ക്കത്ത രാജാക്കന്**മാരായി
kkr3004_630.jpg
ഇന്ത്യന്* പ്രീമിയര്* ലീഗില്* ചെന്നൈ സൂപ്പര്* കിംഗ്സിനെ കീഴടക്കി കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്**മാരായി. ചെന്നൈ ഉയര്*ത്തിയ 191 റണ്*സിന്റെ വിജയലക്*ഷ്യം കൊല്*ക്കത്ത രണ്ട് പന്തുകള്* ബാക്കി നില്*ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്* മറികടന്നു. 89 റണ്*സ് എടുത്ത, കൊല്*ക്കത്തയുടെ ബിസ്ലയാണ് മാന്* ഓഫ് ദ മാച്ച്. കൊല്*ക്കത്തയുടെ സുനില്* നരെയ്ന്* ആണ് മാന്* ഓഫ് ദ സീരീസ്.

കൊല്*ക്കത്തയുടെ തുടക്കം തകര്*ച്ചയോടെയായിരുന്നു. മുന്* മത്സരങ്ങളില്* കൊല്*ക്കത്തയുടെ ബാറ്റിംഗ് കരുത്തായിരുന്ന നായകന്* ഗംഭെര്* സ്കോര്*ബോര്*ഡില്* വെറും മൂന്നു റണ്*സുള്ളപ്പോള്* പുറത്തായി. ഹില്*ഫെന്*ഹോസ് ഗംഭീറിനെ ക്ളീന്* ബോള്* ചെയ്യുകയായിരുന്നു. എന്നാല്* ബിസ്ലയും കാലിസും ചേര്*ന്ന് കൊല്*ക്കത്തയുടെ സ്കോര്* ഉയര്*ത്തി. 9.5 ഓവറില്* കൊല്*ക്കത്ത 100 റണ്*സിലെത്തി. 136 റണ്*സ് കൊല്*ക്കത്ത സ്കോര്* ചേര്*ത്തിട്ടാണ് ബിസ്ല - കാലിസ് കൂട്ടുകെട്ട് പിരിഞ്ഞത്. പതിനഞ്ചാം ഓവറിലാണ് ബിസ്ല പുറത്തായത്. 48 പന്തുകളില്* എട്ടു ബൌണ്ടറിയും അഞ്ചു സിക്സറുമായി 89 റണ്*സ് എടുത്ത ബിസ്ലയെ മോര്*ക്കലിന്റെ പന്തില്* ബദരിനാഥ് പിടികൂടുകയായിരുന്നു.

പിന്നീട് കൊല്*ക്കത്തയ്ക്ക് തുടര്*ച്ചയായി വിക്കറ്റുകള്* നഷ്ടപ്പെട്ടു. മൂന്നു റണ്*സെടുത്ത ലക്ഷ്മി രത്തന്* ശുക്ള ബ്രാവോയുടെ പന്തില്* പുറത്തായി. യൂസഫ് പത്താന്* അശ്വിന്റെ പന്തില്* ബദരിനാഥിനു ക്യാച്ച് നല്*കി. ഒരു റണ്* മാത്രമായിരുന്നു പത്താന്* എടുത്തത്.

ഏഴു പന്തുകളില്* 16 റണ്*സ് വേണ്ടപ്പോള്* ഹില്*ഫെന്*ഹോസ് നോ ബോള്* എറിഞ്ഞത് മത്സരത്തില്* നിര്*ണ്ണായകമായി. നോബോളിന്റെ റണ്ണും ഓടിയെടുത്ത രണ്ടു റണ്*സുമടക്കം മൂന്നു റണ്*സും കൊല്*ക്കത്ത നേടി. തൊട്ടടുത്ത പന്തില്* ബൌണ്ടറിയും നേടി. അവസാന ഓവറില്* കൊല്*ക്കത്തയുടെ ലക്*ഷ്യം ഒമ്പത് റണ്*സ്. തുടര്*ച്ചയായ രണ്ടു ബൌണ്ടറിയോടെ തിവാരി കൊല്*ക്കത്തയെ വിജയത്തിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്* കിംഗ്സ് നിശ്ചിത ഓവറില്* 190 റണ്*സ് ആണ് എടുത്തത്. സുരേഷ് റെയ്ന 73 റണ്*സ് എടുത്തു. ഹസ്സി 54 റണ്*സ് ആണ് എടുത്തത്.