- 
	
	
		
		
		
		
			
 ചെന്നൈയെ തകര്*ത്ത് കൊല്*ക്കത്ത രാജാക്കന്
		
		
				
					
					
				
				
					
				
		
			
				
					ചെന്നൈയെ തകര്*ത്ത് കൊല്*ക്കത്ത രാജാക്കന്**മാരായി
kkr3004_630.jpg
ഇന്ത്യന്‍* പ്രീമിയര്‍* ലീഗില്‍*  ചെന്നൈ സൂപ്പര്‍* കിംഗ്സിനെ കീഴടക്കി കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സ്   ചാമ്പ്യന്‍**മാരായി. ചെന്നൈ ഉയര്*ത്തിയ 191 റണ്‍*സിന്റെ വിജയലക്*ഷ്യം  കൊല്*ക്കത്ത രണ്ട് പന്തുകള്‍* ബാക്കി നില്*ക്കേ  അഞ്ച് വിക്കറ്റ്  നഷ്ടത്തില്‍* മറികടന്നു. 89 റണ്‍*സ് എടുത്ത, കൊല്*ക്കത്തയുടെ ബിസ്ലയാണ് മാന്‍*  ഓഫ് ദ മാച്ച്.  കൊല്*ക്കത്തയുടെ സുനില്‍* നരെയ്ന്* ആണ് മാന്‍* ഓഫ് ദ സീരീസ്.
കൊല്*ക്കത്തയുടെ  തുടക്കം തകര്*ച്ചയോടെയായിരുന്നു.  മുന്‍* മത്സരങ്ങളില്‍* കൊല്*ക്കത്തയുടെ  ബാറ്റിംഗ് കരുത്തായിരുന്ന  നായകന്* ഗംഭെര്* സ്കോര്‍*ബോര്*ഡില്* വെറും മൂന്നു  റണ്‍*സുള്ളപ്പോള്‍* പുറത്തായി. ഹില്‍*ഫെന്‍*ഹോസ് ഗംഭീറിനെ ക്ളീന്‍*  ബോള്‍*  ചെയ്യുകയായിരുന്നു. എന്നാല്‍* ബിസ്ലയും കാലിസും ചേര്*ന്ന് കൊല്*ക്കത്തയുടെ  സ്കോര്‍* ഉയര്*ത്തി. 9.5 ഓവറില്‍*  കൊല്*ക്കത്ത 100 റണ്‍*സിലെത്തി. 136 റണ്‍*സ്  കൊല്*ക്കത്ത സ്കോര്‍* ചേര്*ത്തിട്ടാണ് ബിസ്ല - കാലിസ് കൂട്ടുകെട്ട്   പിരിഞ്ഞത്.  പതിനഞ്ചാം ഓവറിലാണ് ബിസ്ല പുറത്തായത്.   48 പന്തുകളില്‍* എട്ടു  ബൌണ്ടറിയും അഞ്ചു  സിക്സറുമായി 89 റണ്‍*സ് എടുത്ത ബിസ്ലയെ മോര്*ക്കലിന്റെ  പന്തില്‍* ബദരിനാഥ് പിടികൂടുകയായിരുന്നു.
പിന്നീട്  കൊല്*ക്കത്തയ്ക്ക് തുടര്‍*ച്ചയായി വിക്കറ്റുകള്‍* നഷ്ടപ്പെട്ടു. മൂന്നു  റണ്‍*സെടുത്ത ലക്ഷ്മി രത്തന്‍* ശുക്ള ബ്രാവോയുടെ  പന്തില്‍* പുറത്തായി. യൂസഫ്  പത്താന്* അശ്വിന്റെ പന്തില്‍* ബദരിനാഥിനു ക്യാച്ച് നല്*കി. ഒരു റണ്‍*  മാത്രമായിരുന്നു  പത്താന്* എടുത്തത്.  
ഏഴു  പന്തുകളില്‍* 16 റണ്‍*സ് വേണ്ടപ്പോള്‍* ഹില്‍*ഫെന്‍*ഹോസ് നോ ബോള്‍* എറിഞ്ഞത്  മത്സരത്തില്‍* നിര്*ണ്ണായകമായി.  നോബോളിന്റെ റണ്ണും ഓടിയെടുത്ത രണ്ടു  റണ്‍*സുമടക്കം മൂന്നു റണ്‍*സും കൊല്*ക്കത്ത നേടി. തൊട്ടടുത്ത പന്തില്‍*   ബൌണ്ടറിയും നേടി. അവസാന ഓവറില്‍* കൊല്*ക്കത്തയുടെ ലക്*ഷ്യം ഒമ്പത് റണ്‍*സ്.  തുടര്‍*ച്ചയായ രണ്ടു  ബൌണ്ടറിയോടെ തിവാരി കൊല്*ക്കത്തയെ വിജയത്തിലെത്തിച്ചു.
ആദ്യം  ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍* കിംഗ്സ് നിശ്ചിത ഓവറില്‍*  190 റണ്‍*സ് ആണ്  എടുത്തത്. സുരേഷ് റെയ്ന 73  റണ്‍*സ് എടുത്തു. ഹസ്സി 54 റണ്‍*സ് ആണ് എടുത്തത്.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks