- 
	
	
		
		
		
		
			 മിഴിയിലെ നക്ഷത്രത്തിളക്കം മിഴിയിലെ നക്ഷത്രത്തിളക്കം
			
				
					 
 ഞാനെന്*റെ എല്ലാ പരിഭവങ്ങളും പ്രണയവും നിറച്ചു കൊണ്ട്
 നിന്നിലേക്ക്* പെയ്യാനൊരുങ്ങുന്നു...
 മൃത്യുവില്* സ്വയം വീണലിയാതെ,
 ജീവിതത്തിന്*റെ പച്ചപ്പില്* നമുക്ക് കൈ കോര്*ത്തു നടക്കാം....
 
 ഞാനെന്നെ തന്നെ അറിഞ്ഞത് നിന്നിലൂടെയാണ്..
 നിന്*റെ കണ്ണുകളില്* കാണുന്ന സ്നേഹവും..
 പുഞ്ചിരിയില്* വിടരുന്ന ആഹ്ലാദവും
 ഞാന്* നിന്*റെ..നീ എന്*റെ...
 എന്നെന്നെ അറിയാതെ ഓര്*മിപ്പിക്കുന്നു ...
 
 മഴയുടെ ഈറന്* കാഴ്ചയും
 വേനലിന്*റെ വറുതിയും
 നിന്നോടുള്ള എന്*റെ പ്രണയത്തെ തളര്*ത്തില്ല ..
 നീ ഞാനാണ്..ഞാന്* നീയാണ്...
 
 നിന്*റെ മിഴിയിലെ നക്ഷത്രത്തിളക്കം
 എന്*റെ പുഞ്ചിരിയില്* അലിഞ്ഞു ചേരട്ടെ...
 നിന്*റെ പ്രണയത്തിനായി എന്*റെ മിഴിനീരല്ല..
 ജീവന്* പോലും നഷ്ടപ്പെടട്ടെ...
 
 എന്*റെ ആത്മാവില്* നിന്നും പെയ്തിറങ്ങിയ...
 സ്നേഹത്തിന്*റെ ഗന്ധം ഏറ്റുവാങ്ങാന്*...
 നിന്*റെ ആത്മാവ് മാത്രമീ ഭൂമിയില്*..
 
 പക്ഷേ..സ്വയമെരിഞ്ഞു വീഴുവാനല്ലെനിക്ക് മോഹം..
 നിന്നിലലിഞ്ഞു ചേരാനാണ്...
 പ്രണയിച്ചു പ്രണയിച്ച് നിന്നിലെ നീയായി മാറാന്*..
 
 
 Keywords:mizhiyile nakshtrathilakam,poems,kavithakal,stories,songs
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks