ഷാജി കൈലാസിന് തിരിച്ചടികളുടെ കാലമാണ്. ബാബാ കല്യാണി എന്ന ശരാശരി വിജയചിത്രത്തിന് ശേഷം ഒരു ഹിറ്റ് മലയാളത്തില്* നല്*കാന്* ഷാജി കൈലാസിന് കഴിഞ്ഞിട്ടില്ല. ടൈം, അലിഭായ്, സൌണ്ട് ഓഫ് ബൂട്ട്, റെഡ് ചില്ലീസ്, ദ്രോണ 2010, ഓഗസ്റ്റ് 15, ദി കിംഗ് ആന്*റ് ദി കമ്മീഷണര്* എന്നിങ്ങനെയാണ് പരാജയങ്ങളുടെ തുടര്*ക്കഥ ഷാജി രചിച്ചത്.

എന്തായാലും ആക്ഷന്* സിനിമകളുടെ ട്രാക്ക് മാറാനൊരുങ്ങുകയാണ് ഷാജി കൈലാസ്. ഉടന്* പ്രദര്*ശനത്തിനെത്തുന്ന ‘സിംഹാസനം’ ആക്ഷന്* മൂഡുണ്ടെങ്കിലും കുടുംബബന്ധങ്ങളുടെ കഥയാണ് പറയുന്നത്. അടുത്ത സിനിമയായ മദിരാശിയാകട്ടെ സമ്പൂര്*ണ കോമഡിച്ചിത്രമാണ്.

നാടുവാഴികള്*, ലേലം, തേവര്*മകന്* തുടങ്ങിയ സിനിമകളുടെ ചുവടുപിടിച്ചാണ് സിംഹാസനം ഒരുങ്ങുന്നത്. അച്ഛനും മകനുമായി സായികുമാറും പൃഥ്വിരാജും എത്തുന്നു. പൃഥ്വിയുടെ ത്രസിപ്പിക്കുന്ന ആക്ഷന്* രംഗങ്ങളുണ്ടെങ്കിലും ഇതൊരു കുടുംബചിത്രമാണെന്നാണ് സംവിധായകന്* പറയുന്നത്.

ഒരച്ഛനും മകനും തന്നിലുള്ള അഗാധമായ സ്നേഹബന്ധവും മകന്*റെ പ്രണയവും സിംഹാസനത്തിന്*റെ സവിശേഷതയാണ്. ആ സ്നേഹബന്ധത്തെ അക്രമത്തിലൂടെ തകര്*ക്കാന്* ചിലര്* എത്തുമ്പോള്* പൃഥ്വി അവതരിപ്പിക്കുന്ന അര്*ജ്ജുന്* എന്ന കഥാപാത്രം പ്രതികരിക്കുന്നു, അതിശക്തമായി, അസാധാരണമായി.

സിംഹാസനത്തോടെ ആക്ഷന്* സിനിമകളിലൂടെയുള്ള പ്രയാണം ഷാജി കൈലാസ് അവസാനിപ്പിക്കുകയാണ്. അടുത്തത് ജയറാം നായകനാകുന്ന മദിരാശി. സൈക്കിള്* വാങ്ങാന്* കോയമ്പത്തൂരിലെത്തുന്ന ഒരു പാവം ചെറുപ്പക്കാരന്* ചെന്നുപെടുന്ന അബദ്ധങ്ങളാണ് ചിത്രം പറയുന്നത്.

More stills


Keywords:Shaji Kailas, Saikumar, Prithviraj, Madirashi,Drona, Red Chillies,malayalam film news,Shaji's Simhasanam