എനിക്ക് അവനോടു പ്രണയമായിരുന്നു.
മാഞ്ചുവട്ടില്* മണ്ണപ്പം ചുട്ടു കളിച്ചപ്പോഴും,
തൊടികളിലെ തെച്ചിപ്പൂക്കളിറുത്തു നല്*കിയപ്പോഴും,
മഴയില്* അവന്റെ തോള്* ചേര്*ന്ന് നടന്നപ്പോഴും,
എന്റെ വിരല്* കൊണ്ട് തൊട്ടാവാടി മിഴി പൂട്ടിയപ്പോള്*,
അത് കണ്* തുറക്കും വരെ കാത്തിരുന്നപ്പോഴും,
ക്ലാസ് മുറികള്*ക്കുള്ളില്* അനേകം ശബ്ദങ്ങള്*ക്കിടയില്*
ആ ശബ്ദം ഞാന്* തിരിച്ചറിഞ്ഞപ്പോഴും
എനിക്കവനോട് പ്രണയമായിരുന്നു.
പറയാനാവാതെ,പറയാനറിയാതെ
ആ മിഴികള്* നിറയുന്നത് കാണുവാനാകാതെ
മനസ്സില്* കാത്തു വെച്ച പ്രണയം.
കാലങ്ങള്* നിഴല്* വീഴ്ത്തി എന്റെ പടിവാതില്*
കടന്നു പോയപ്പോള്* നിധി പോലെ ഞാനത് മനസ്സില്* കാത്തു വെച്ചു.
നിശബ്ദമായ്.നിഗൂഡമായ്..
ഒരിക്കലെല്ലാം പറയാം എന്ന ഉറപ്പോടെ..
ഇന്ന് ,.
നിറമാര്*ന്ന ഓര്*മ്മകളേകി അവന്* നിലാവിലേക്ക് നടന്നു പോയി..
തുറന്നിട്ട ജനാലക്കിടയിലൂടെ നിലാവുള്ള
രാത്രികളില്* ഞാനവനെ കാണുന്നു.
ഇനി അവന്* തിരിച്ചു വരില്ലെന്നറിയാമെങ്കിലും
ഞാനിന്നും അവനോട് സംസാരിക്കുന്നു.
ഒന്നു മാത്രം എനിക്കിന്നും പറയാനാവുന്നില്ല.
അവനോട്* എനിക്ക് ഇന്നും പ്രണയമാണെന്ന്.!!



Keywords:poems,love song,kavithakal,pranaya geethangal,manasil kathu vecha pranayam,sad song