സാഗര്* ഏലിയാസ് ജാക്കി വീണ്ടുമെത്തുന്നു?ആക്ഷന്* ചിത്രങ്ങളിലൂടെ മോഹന്*ലാല്* സൂപ്പര്*താരമായി വളരുന്നതിന് തുടക്കം കുറിച്ച ചിത്രങ്ങളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. മോഹന്*ലാല്* അവതരിപ്പിച്ച സാഗര്* അലിയാസ് ജാക്കി എന്ന കഥാപാത്രം അധോലോക നായകനു ചേര്*ന്ന സവിശേഷതകളുള്ള വേഷമായിരുന്നു.
സാഗര്* ഏലിയാസ് ജാക്കി തീയേറ്ററുകള്* കീഴടക്കുമ്പോള്* അമല്* നീരദ് ഒരു സ്*ക്കൂള്* വിദ്യാര്*ത്ഥിയായിരുന്നു. വര്*ഷങ്ങള്* കഴിഞ്ഞപ്പോള്* തന്റെ ആരാധനാപാത്രമായ ജാക്കിയെ അമല്* നീരദ് തന്നെ വീണ്ടും ബിഗ് സ്*ക്രീനിലെത്തിച്ചു. അങ്ങനെ ജാക്കി പുനര്*ജനിച്ചു. പക്ഷെ പടം ഹിറ്റായില്ല. വന്* പരാജയം ആയിരുന്നു സാഗര്* ഏലിയാസ് ജാക്കി.
ഇപ്പോഴിതാ ജാക്കി വീണ്ടും പ്രേക്ഷകര്*ക്ക് മുന്നിലേയ്ക്ക് എത്തുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ സംവിധായകന്* കെ മധു തന്നെയാണ് ജാക്കിയെ വീണ്ടും പുതിയരൂപഭാവങ്ങളില്* അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ച് ചില പദ്ധതികള്* മനസ്സിലുണ്ട്. ഇത് മോഹന്*ലാലുമായി പങ്കുവയ്ക്കും. അദ്ദേഹം സമ്മതിക്കുകയാണെങ്കില്* ജാക്കി വീണ്ടുമെത്തും-ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്* മധു പറഞ്ഞു.
മോഹന്*ലാലിന്റേയും മധുവിന്റേയും കരിയറിലെ സൂപ്പര്*ഹിറ്റുകളിലൊന്നായ ജാക്കി വീണ്ടുമെത്തുമ്പോള്* എന്തൊക്കെ മാറ്റങ്ങളുണ്ടാവും എന്നതിനെ കുറിച്ച് കൂടുതല്* വെളിപ്പെടുത്താന്* സംവിധായകന്* തയ്യാറായിട്ടില്ല.
Bookmarks