-
ഈച്ച മൂളിപ്പറന്ന് 100 കോടി ക്ലബിലേക്ക് !
ഈച്ച മൂളിപ്പറന്ന് 100 കോടി ക്ലബിലേക്ക് !
‘ഈച്ച’ മൂളിപ്പറക്കുകയാണ്. തെന്നിന്ത്യന്* ബോക്സോഫീസിന്*റെ എല്ലാ റെക്കോര്*ഡുകളും തകര്*ത്തെറിയുന്നു. തെലുങ്കില്* ‘ഈഗ’, തമിഴില്* ‘നാന്* ഈ’, മലയാളത്തില്* ‘ഈച്ച’ എന്നീ സിനിമകള്* എല്ലാ ഷോകളും ഹൌസ്ഫുളായി അത്ഭുതവിജയം നേടുന്നു. മൂന്നു ഭാഷകളിലുമായി 65 കോടിയിലേറെ രൂപയാണ് ഈ സിനിമ വാരിക്കൂട്ടിയത്.
‘ഈച്ചയുടെ ആക്രമണം’ ഭയന്ന് തെലുങ്ക് സൂപ്പര്*സ്റ്റാര്* അല്ലു അര്*ജുന്*റെ ‘ഗജപോക്കിരി’യുടെ റിലീസ് മാറ്റിയതാണ് ഏറ്റവും പുതിയ വിശേഷം. തെലുങ്കിലെ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്* എസ് എസ് രാജമൌലി ഒരുക്കിയ ഈഗ തെലുങ്കില്* മാത്രം നൂറുകോടിയിലധികം കളക്ഷന്* നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വളരെ രസകരമായ ഒരു പ്രണയകഥ ഒരു പ്രതികാര കഥയായി വഴിമാറുന്നതിന്*റെ സസ്പെന്*സ് നിറഞ്ഞ ആഖ്യാനമാണ് ഈച്ചയെ വന്* വിജയമാക്കി മാറ്റുന്നത്. സൂപ്പര്*താരങ്ങള്*ക്ക് മാത്രം ലഭിക്കുന്ന ആരാധക പിന്തുണ ഒരു ഈച്ചയ്ക്ക് ലഭിക്കുന്ന സവിശേഷകരമായ അവസ്ഥയ്ക്കാണ് തെന്നിന്ത്യന്* സിനിമാലോകം സാക്*ഷ്യം വഹിക്കുന്നത്. കുട്ടികള്*ക്കും മുതിര്*ന്നവര്*ക്കും ഒരുപോലെ ഈച്ച പ്രിയങ്കരനായി മാറുന്നു.
സുദീപ് അവതരിപ്പിക്കുന്ന വില്ലന്*, നായകനായ നാനിയെ വകവരുത്തുന്നതാണ് ‘ഈച്ച’യുടെ കഥയില്* വഴിത്തിരിവാകുന്നത്. നാനി ഒരു ഈച്ചയായി പുനര്*ജനിക്കുകയും തന്നെ ഇല്ലാതാക്കിയ വില്ലനെതിരെ പ്രതികാരത്തിനായി എത്തുകയും ചെയ്യുന്നതോടെ കഥ ത്രില്ലടിപ്പിക്കുന്ന മുഹൂര്*ത്തങ്ങളിലേക്ക് ഗതിമാറുന്നു.
മഗധീരയിലൂടെ ഇന്ത്യന്* സിനിമാലോകത്തെ ഞെട്ടിച്ച എസ് എസ് രാജമൌലി ‘ഈച്ച’യിലൂടെ മറ്റൊരു വമ്പന്* ഹിറ്റ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. 35 കോടി രൂപയ്ക്ക് നിര്*മ്മിച്ച ഈച്ചയുടെ തെലുങ്ക് പതിപ്പിന്*റെ വിതരണാവകാശം 34 കോടി രൂപയ്ക്കാണ് വിറ്റുപോയത്. തമിഴ് പതിപ്പ് അഞ്ചുകോടിക്ക് വിതരണാവകാശം വിറ്റു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks