Results 1 to 2 of 2

Thread: ദിലീപ് നടന്*, ശ്വേത-നടി, ഇന്ത്യന്* റുപ്പി മി&a

  1. #1
    Join Date
    Jan 2008
    Location
    gods own country
    Posts
    2,319

    Default ദിലീപ് നടന്*, ശ്വേത-നടി, ഇന്ത്യന്* റുപ്പി മി&a


    തിരുവനന്തപുരം: 2011-ലെ സംസ്ഥാന ചലച്ചിത്ര പുരസ്*കാരങ്ങള്* പ്രഖ്യാപിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്* റുപ്പിയാണ് മികച്ച ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് ദിലീപ് മികച്ച നടനും സാള്*ട്ട് ആന്റ് പെപ്പറിലെ പ്രകടനത്തിന് ശ്വേതാമേനോന്* മികച്ച നടിയ്ക്കുമുള്ള പുരസ്*കാരം നേടി. പ്രണയം എന്ന ചിത്രം ഒരുക്കിയ ബ്ലസിയാണ് മികച്ച സംവിധായകന്*. ആഷിക് അബു സംവിധാനം ചെയ്ത സാള്*ട്ട് ആന്റ് പെപ്പര്* ആണ് കലാമൂല്യമുള്ള മികച്ച ജനപ്രിയചിത്രം.

    പി.ബാലചന്ദ്രന്* സംവിധാനം ചെയ്ത ഇവന്* മേഘരൂപനാണ് മികച്ച രണ്ടാമത്തെ ചിത്രം. ആദിമധ്യാന്തം സംവിധാനം ചെയ്ത ഷെറിയാണ് മികച്ച നവാഗതസംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ.ഭാഗ്യരാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്*കാരങ്ങള്* നിര്*ണ്ണയിച്ചത്. ചാപ്പാകുരിശ് ഉള്*പ്പെടെയുള്ള ചിത്രങ്ങളിലെ പ്രകടനത്തിന് ഫഹദ് ഫാസില്* മികച്ച രണ്ടാമത്തെ നടനായപ്പോള്* ഊമക്കുയില്* പാടുന്നുവെന്ന ചിത്രത്തിലെ അഭിനയത്തിന് നിലമ്പൂര്* ആയിഷ മികച്ച രണ്ടാമത്തെ നടിയായി. മന്ത്രി കെ.ബി.ഗണേഷ്*കുമാര്* വാര്*ത്താസമ്മേളനത്തിലാണ് പുരസ്*കാരങ്ങള്* പ്രഖ്യാപിച്ചത്.


    41 കഥാചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഒരു ഹൃസ്വചിത്രവും ആറ് ഡോക്യുമെന്ററികളും അവാര്*ഡിനെത്തി. മികച്ച സിനിമാലേഖനത്തിലുള്ള പുരസ്*കാരം ജി.പി.രാമചന്ദ്രനാണ്. സി.എസ്.വെങ്കിടേശ്വന്* മികച്ച സിനിമാഗ്രന്ഥത്തിനും അവാര്*ഡ് നേടി. മലയാളസിനിമയെ സംബന്ധിച്ച് 2011 ഒരു വഴിത്തിരിവിന്റ കാലയളവായിരുന്നു. വ്യത്യസ്തമായ കഥാപശ്ചാത്തലവും ആഖ്യാനവുമുള്ള ചിത്രങ്ങളാണ് കഴിഞ്ഞ വര്*ഷം പുറത്തിറങ്ങിയത്. അത് അംഗീകരിച്ചുകൊണ്ടാണ് പുരസ്*കാരങ്ങള്* നിശ്ചയിച്ചതെന്ന് മന്ത്രി ഗണേഷ്*കുമാറും ഭാഗ്യരാജും പറഞ്ഞു.


    Dileep, Swetha Menon, Film award, Thiruvananthapuram, Kerala. Dileep
    Attached Images Attached Images
    Last edited by Friendz; 07-19-2012 at 01:43 PM.

  2. #2
    Join Date
    Jan 2008
    Location
    gods own country
    Posts
    2,319

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •