ഓഫിസില് ഇരുന്ന് ഒന്നു മയങ്ങിപ്പോയാല് മേലുദ്യോഗസ്ഥന്റെ കണ്ണുരുട്ടലും ശകാരവും ഉറപ്പാണ്. ഉറക്കം പതിവാക്കിയാല് ജോലി തന്നെ നഷ്ടപ്പെട്ടേക്കും. എന്നാല് ഉറക്കം ഒരു ജോലി ആയാലോ?
ഉറങ്ങി ശമ്പളം വാങ്ങുന്ന ചൈനാക്കാരനേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലീ ജിയയ്ക്ക് പ്രായം 27 വയസ്. ജോലി ഉറക്കമാണ്. മാസം 76,000ത്തിലധികം രൂപയാണ് ഇയാള് ഉറങ്ങി സമ്പാദിക്കുന്നത്.
അത്ഭുതപ്പെടാന് വരട്ടെ, പ്രമുഖ ഹോട്ടലുകളിലെ മുറികളുടെ സുഖസൌകര്യങ്ങള് പരിശോധിച്ച് ഉറപ്പുവരുത്തലാണ് ഇയാളുടെ ജോലി. മുറിയിലെ വായുസഞ്ചാരം, ടോയ്ലറ്റ് സൌകര്യങ്ങള്, ടി വി എന്നിവ ഉള്പ്പെടെയുള്ള സകലകാര്യങ്ങളും ലീ പരിശോധിക്കും. മെത്തയുടെ ഗുണവിലവാരം അറിയാന് ഉറങ്ങി നോക്കാതെ പറ്റില്ലല്ലോ. ഒടുവില് മുറിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്ട്ട് തയ്യാറാക്കി സമര്പ്പിക്കുകയും വേണം.
എന്നാല് ഇത് അത്ര എളുപ്പമുള്ള ജോലി അല്ലെന്നും ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണം എന്നുമാണ് ലീ പറയുന്നത്.
Bookmarks